ഹോണ്ട ടൂവീലേഴ്‌സിന് അക്ഷയ തൃതീയയിൽ റെക്കോഡ് വില്പന

Posted on: April 21, 2018

കൊച്ചി : കഴിഞ്ഞ സാമ്പത്തിക വർഷം 60 ലക്ഷം ഇരുചക്രവാഹനങ്ങൾ വില്പന നടത്തിയ ഹോണ്ട ടൂവീലേഴ്‌സ് 2018 ലെ അക്ഷയ തൃതീയയിൽ റെക്കോഡ് വില്പന നേടി. ഹോണ്ടയുടെ ഏകദിന വിൽപ്പനയിൽ 80 ശതമാനം കുതിപ്പുണ്ടായെന്ന് മാത്രമല്ല അക്ഷയ തൃതീയയിലെ ഏറ്റവും ഉയർന്ന വിൽപ്പനയും കൈവരിച്ചു. പടിഞ്ഞാറാൻ മേഖലയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന കുറിച്ചത്. ദക്ഷിണ, മധ്യ മേഖലകൾ അടുത്ത സ്ഥാനങ്ങളിലെത്തി.

ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ടൂവീലർ എന്ന സ്ഥാനം ആക്റ്റീവ തന്നെ നിലനിർത്തി. കഴിഞ്ഞ ആറു വർഷത്തിനിടെ ആദ്യമായി മോട്ടോർസൈക്കിൾ വില്പന വളർച്ച ഇരട്ട അക്കത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള 125 സിസി മോട്ടർസൈക്കിളുകളിൽ ഒന്നായ ഹോണ്ട സിബി ഷൈൻ, 110 സിസിയുടെ ഡ്രീം പരമ്പരയിൽപ്പെട്ട സിഡി 110 ഡ്രീം, ഡ്രീം നിയോ, ഡ്രീം യുഗ തുടങ്ങിയവയുടെ വിൽപ്പനയിൽ 300 ശതമാനം വളർച്ചയാണ് കൈവരിച്ചതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, സെയിൽസ്-മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിംഗ്
ഗുലേരിയ പറഞ്ഞു.

TAGS: Honda 2Wheelers |