ഫോക്‌സ്‌വാഗൺ അമിയോ റോഡ്‌ഷോ തുടങ്ങി

Posted on: April 15, 2018

മുംബൈ : ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ നിർമിച്ച അമിയോ കാറുകളുടെ വ്യത്യസ്ത മോഡലുകൾ അണിനിരക്കുന്ന റോഡ് ഷോ മുംബൈയിൽ ആരംഭിച്ചു. മഹാരാഷ്ട്രയിൽ നിന്ന് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 250 നഗരങ്ങൾ സ്പർശിക്കുന്ന റോഡ് ഷോ 30,000 കിലോ മീറ്റർ സഞ്ചരിക്കും. ജൂലൈയിലാണ് സമാപനം.

റോഡ് ഷോ എത്തിച്ചേരുന്ന കേന്ദ്രങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അവിടെ വച്ച് തന്നെ കാർ ബുക്ക് ചെയ്യാവുന്നതാണ്. വായ്പാ സൗകര്യവും ലഭ്യമാണ്.

അടുത്ത 5 വർഷത്തിനകം വിപണി വിഹിതം 3 ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ അതിന്റെ വിപണന തന്ത്രങ്ങളിൽ ഫോക്‌സ്‌വാഗൺ മാറ്റം വരുത്തിയിരിക്കയാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഡയറക്ടർ സ്റ്റെഫൻ നാപ്പ് പറഞ്ഞു.

TAGS: Volkswagen Ameo |