ഡാറ്റ്‌സൺ ഉടമകളുടെ അനുഭവങ്ങളുമായി പുതിയ ഡിജിറ്റൽ കാമ്പെയിൻ

Posted on: April 11, 2018

കൊച്ചി : ഡാറ്റസൺ റെഡി ഗോ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റെഡി ഗോ ഉടമകളുടെ ആവേശകരമായ യഥാർത്ഥ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഡാറ്റസന്റെ #മോർ പവർ ടു യു കാമ്പെയിനു തുടക്കം കുറിച്ചു. ജീവിതത്തിലെ വ്യത്യസ്തമായ പാതകളിലൂടെ കടന്നു പോകുമ്പോൾ തങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ് ഏറ്റവും മികച്ചതായിരുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഈ പുതിയ കാമ്പെയിൻ.

ഡാറ്റ്‌സൺ റെഡി ഗോ ഉടമകൾ തങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്ന വേളയിലെ അവരുടെ ശക്തമായ ഭാവങ്ങളും അവർ കടന്നു പോകുന്ന പരമ്പരാഗതമല്ലാത്ത പാതകളുമെല്ലാം ഈ കാമ്പെയിനിൽ ആഘോഷിക്കുന്നുണ്ടെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജെറോം സൈഗോട്ട് ചൂണ്ടിക്കാട്ടി. രണ്ടു മിനിറ്റു വീതമുള്ള ചിത്രങ്ങളാണ് മൂന്നു ഭാഗങ്ങളായുള്ള ഈ പരമ്പരയിൽ ഉണ്ടാകുക. ആഗോള തലത്തിൽ കാർ വിൽപ്പനയുടെ 70 ശതമാനവും ഡിജിറ്റൽ സ്വാധീനത്തിലാണെന്ന പശ്ചാത്തലത്തിൽ ഡാറ്റ്‌സന്റെ മുഖ്യ ആശയ വിനിമയ, വിപണന മാർഗവും ഡിജിറ്റൽ സംവിധാനങ്ങൾ തന്നെയാണ്.