ഹോണ്ട 200 ാമത് ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റ് തുറന്നു

Posted on: March 29, 2018

പൂനെ: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ 200 ാമത് ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റ് – ഗഗൻ വിംഗ്‌സ് പൂനെയിൽ തുറന്നു. ടൂവീലറുകൾക്കായുള്ള സർട്ടിഫൈഡ് പ്രീ-ഓൺഡ് ഔട്ട്‌ലെറ്റ് എന്ന ആശയം ബെസ്റ്റ് ഡീൽ എന്ന പേരിൽ അവതരിപ്പിച്ചത് ഹോണ്ടയാണ്. ടൂവീലറുകൾക്കായുള്ള ആദ്യ സംഘടിത പ്രീ-ഓൺഡ് റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണിത്.

രണ്ടാം നിര നഗരങ്ങളിലേക്ക് കൂടി ഔട്ട്‌ലെറ്റുകളുടെ എണ്ണം വ്യാപിപ്പിച്ചു. രണ്ടു വർഷത്തിനുള്ളിൽ ഹോണ്ടയുടെ പ്രീ-ഓൺഡ് ബിസിനസ് 75 നഗരങ്ങളിൽ നിന്നും 22 സംസ്ഥാനങ്ങളിലായി 153 നഗരങ്ങളിലേക്ക് എത്തി. ഔട്ട്‌ലെറ്റുകളുടെ വ്യാപനത്തോടെ വിൽപ്പനയും കുതിച്ചു. ആവശ്യം കൂടിയതോടെ ബെസ്റ്റ് ഡീലിലൂടെയുള്ള മൊത്തം വിൽപ്പന ഈ കാലയളവിൽ 45000 ൽ നിന്നും ഒരു ലക്ഷമായി വളർന്നു.

ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകളിലൂടെ മികച്ച ടൂവീലറുകൾ ആറു മാസത്തെ വാറന്റിയോടെ മിതമായ നിരക്കിൽ ഓഫർ ചെയ്യുന്നുവെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിംഗ് ഗുലേരിയ 200 ാം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

ഹോണ്ട ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകൾ മിതമായ നിരക്കിൽ ഹോണ്ട ടൂവീലർ സ്വന്തമാക്കാൻ ഉപഭോക്താവിന് അവസരം ഒരുക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ പഴയ ടൂവീലർ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ കൈമാറി സർട്ടിഫൈഡ് ചെയ്ത പ്രീ-ഓൺഡ് ഹോണ്ട ടൂവീലർ സ്വന്തമാക്കാം. രണ്ടു സൗജന്യ സർവീസും ആറു മാസത്തെ വാറന്റിയും വിൽപ്പനാനന്തര പിന്തുണയും ഇതോടൊപ്പം ലഭിക്കും. ഡോക്യുമെന്റ് വേരിഫിക്കേഷൻ, ഉടമസ്ഥതാ മാറ്റം തുടങ്ങിയവയും ഉറപ്പു നൽകുന്നു. ഹോണ്ടയുടെ മികച്ച പാർട്ട്‌സുകൾ ഉപയോഗിച്ച് വാഹനം പുതുക്കി നൽകും.