ഹോണ്ട ഹെൽമറ്റ് ഓൺ ലൈഫ് ഓൺ : 10,000 ൽപ്പരം വനിതകൾ പ്രതിജ്ഞയെടുത്തു

Posted on: March 14, 2018

ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ റോഡ് സുരക്ഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതകൾക്ക് മാത്രമായി ഹെൽമറ്റ് ഓൺ ലൈഫ് ഓൺ എന്നൊരു പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ 12 നഗരങ്ങളിലായി 10,000 ൽ അധികം വനിതകൾ ഹെൽമറ്റ് ഓൺ ലൈഫ് ഓൺ പ്രതിജ്ഞയെടുത്തു.

ഓരോ വർഷവും 1.80 കോടി ടൂവീലറുകളാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്. സ്വതന്ത്ര റൈഡർമാരായി റോഡുകളിലെത്തുന്ന വനിതകളുടെ എണ്ണവും ഗണ്യമായി വർധിച്ചു. വനിതകളുടെ യാത്രകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട റോഡിൽ ഹെൽമറ്റ് ധരിക്കേണ്ടതിനെ കുറിച്ച് ബോധവത്ക്കരണ പരിപാടികൾ നടത്തുന്നത്. റൈഡറായാലും പിന്നിലിരിക്കുന്നവരായാലും ഹെൽമറ്റ് ധരിക്കുന്നത് ജീവിതം സുരക്ഷിതമാക്കുന്നുവെന്ന സന്ദേശമാണ് ഹോണ്ട പ്രചരിപ്പിക്കുന്നത്.

ശാക്തീകരിക്കപ്പെട്ട വനിതകളുടെ ആവേശത്തെ ആദരിച്ചു കൊണ്ടാണ് ഹോണ്ട ടൂ വീലർ ഹെൽമറ്റ് ഓൺ ലൈഫ് ഓൺ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിങ് ഗുലേരിയ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ ഹോണ്ടയുടെ 13 ട്രാഫിക്ക് പാർക്കുകളിലെ ഡ്രീം ഡ്രൈവിങ് ദൗത്യത്തിലൂടെ ഒരു ലക്ഷത്തിലധികം വനിതകളെ ഇതിനകം ടൂ വീലർ റൈഡർമാരായി മാറ്റി കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.