ടിവിഎസ് മോട്ടോറിന്റെ പ്രഥമ 125 സിസി സ്‌കൂട്ടർ വിപണിയിൽ

Posted on: March 7, 2018

കൊച്ചി : ടിവിഎസ് മോട്ടോർ കമ്പനി 125 സിസി സ്‌കൂട്ടർ – ടിവിഎസ് എൻടോർക് വിപണിയിൽ അവതരിപ്പിച്ചു. ബിനോയ് ആന്റണി (ജനറൽ മാനേജർ മാർക്കറ്റിംഗ്), ബദ്രി നാരായണൻ (റീജിയണൽ സെയിൽസ് മാനേജർ സൗത്ത്) എന്നിവർ ചേർന്നാണ് സ്‌കൂട്ടർ അവതരിപ്പിച്ചത്.

ഇന്ത്യൻ യുവതയ്ക്കുവേണ്ടി രൂപകൽപന ചെയ്ത ടിവിഎസ് എൻടോർക് ടിവിഎസ് റേസിങ്ങ് പെഡിഗ്രിയുടെ അടിസ്ഥാനത്തിലാണ് വികസിപ്പിച്ചെടുത്തത്. ഒപ്പം അതിനൂതനമായ സിവിടിഐ-ആർഇവിവി 3 വാൽവ് എൻജിനും.  ടിവിഎസ് സ്മാർട്ട്ക്‌സൊണക്റ്റ് സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോം പുതിയ സ്‌കൂട്ടറിനെ ഇന്ത്യയിലെ പ്രഥമ കണക്റ്റഡ് സ്‌കൂട്ടറാക്കി മാറ്റുന്നു.

ടിവിഎസ് സ്മാർട്ട് കണക്റ്റ്, ബ്ലൂടൂത്ത് എനേബിൾഡ് സ്‌കൂട്ടർ, സെൽഫോൺ കണക്ടിവിറ്റി, നാവിഗേഷൻ അസിസ്റ്റ്, സ്ട്രീറ്റ്, സ്‌പോർട്ട്, റൈഡ് സ്റ്റാറ്റസ് എന്നീ വിവിധ മോഡലുകൾ, ഇൻ-ബിൽറ്റ് ലാപ് ടൈമർ, ആപ് എനേബ്ൾഡ് പാർക്കിങ്ങ് ലൊക്കേറ്റർ, എൻജിൻ ഓയിൽ ടെമ്പറേച്ചർ ഡിസ്‌പ്ലേ, ടോപ് സ്പീഡ് റെക്കോർഡർ എന്നിവയാണ് പ്രത്യേകതകൾ.

ടിവിഎസ് എൻടോർക് 125-ന് സ്റ്റൈലിന്റെ കാര്യത്തിൽ സമാനതകളില്ല. സിഗ്നേച്ചർ ടെയിൽ, എൽഇഡി സ്‌പോർട്ടി സ്റ്റബ്ബ് മഫ്‌ളർ, അഗ്രസീവ് ഹെഡ്‌ലാംപ് ക്ലസ്റ്റർ, ടെക്‌സ്‌ചേർഡ് ഫ്‌ളോർ ബോർഡ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ  ഇവയെല്ലാം പുതിയ സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.

ടിവിഎസ് റേസിങ്ങ് പെഡിഗ്രി ടിവിഎസ് എൻടോർക് 125 ന് ഏറ്റവും മികച്ച പ്രകടന ക്ഷമതയാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ നാലുവർഷമായി ഇന്ത്യൻ സ്‌കൂട്ടർ റേസിങ്ങ് ചാമ്പ്യൻഷിപ്പിൽ ടിവിഎസ് റേസിങ്ങ് സ്‌കൂട്ടർ ടീമാണ് വിജയികൾ. പുതുതലമുറ സിവിടിഐ-ആർവിവി 124.79 സിസി, സിംഗിൾ സിലിണ്ടർ, 4 സ്‌ട്രോക്, 3-വാൽവ്, എയർ കൂൾഡ് എസ്ഒഎച്ച്‌സി എൻജിൻ (7500 ആർപിഎമ്മിൽ 9.4 പിഎസും 5500 ആർപിഎമ്മിൽ 10.5 എൻഎം) മണിക്കൂറിൽ 95 കിലോമീറ്റർ ആണ് ഉയർന്ന സ്പീഡ്. റൈഡർ സുരക്ഷിതത്തോടൊപ്പം യാത്രാസുഖവും സൗകര്യവും എൻടോർക് 125 ലഭ്യമാക്കുന്നത്. വീതി കൂടിയ ട്യൂബ്‌ലസ് ടയർ, ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ, യുഎസ്ബി ചാർജർ, സീറ്റിനടിയിലെ വിശാലമായ സ്റ്റോറേജ്, ടിവിഎസ് പേറ്റന്റുള്ള ഇസെഡ് സെന്റർ സ്റ്റാൻഡ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ഡേ ടൈം റണ്ണിങ്ങ് ലാംപുകളോടുകൂടിയ പുതിയ സ്‌കൂട്ടർ, മാറ്റ് യെല്ലോ, മാറ്റ് ഗ്രീൻ, മാറ്റ് റെഡ്, മാറ്റ് വൈറ്റ് നിറങ്ങളിൽ ലഭ്യം. കൊച്ചി എക്‌സ് ഷോറൂം വില 62,350 രൂപ.