റേഞ്ച് റോവർ വീലർ കേരള വിപണിയിൽ

Posted on: February 21, 2018

റേഞ്ച് റോവർ വീലർ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റും എക്‌സിക്യട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റും ചേർന്ന് കൊച്ചിയിൽ വിപണിയിലിറക്കുന്നു.

കൊച്ചി : ജാഗ്വാർ ലാൻഡ് റോവർ ശ്രേണിയിലെ റേഞ്ച് റോവർ വീലർ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് തുടങ്ങിയവർ സംബന്ധിച്ചു.

2 ലിറ്റർ 4 സിലിണ്ടർ 132 കെഡബ്ല്യു ഡീസൽ, 2 ലിറ്റർ 4 സിലിണ്ടർ 184 കെഡബ്ല്യു പെട്രോൾ, 3 ലിറ്റർ വി 6221 കെഡബ്ല്യു ഡീസൽ എന്നീ മൂന്ന് വേരിയന്റുകളിൽ ഈ എസ്‌യുവി ലഭ്യമാണ്. ഫോയിൽ – സ്റ്റാമ്പ്ഡ് ഗ്രിൽ, തിളക്കമാർ ഹെഡ്‌ലൈറ്റുകൾ എന്നിവ വീലറിന്റെ പ്രത്യേകതകളാണ്. റേഞ്ച് റോവർ ഇവോക്കിനും റേഞ്ച് റോവർ സ്‌പോർട്ടിനുമിടയിലാണ് വീലറിന്റെ സ്ഥാനം.