മെഴ്‌സിഡസ്-ബെൻസ് ഓട്ടോ എക്‌സ്‌പോയിൽ 13 കാറുകൾ അവതരിപ്പിച്ചു

Posted on: February 10, 2018

ന്യൂഡൽഹി : മെഴ്‌സിഡസ്-ബെൻസ് ഓട്ടോ എക്‌സ്‌പോയിൽ വിസ്മയകരമായ 13 കാറുകൾ അവതരിപ്പിച്ചു. മെഴ്‌സിഡസ്-ബെൻസ് ബിഎസ് – 6 നിലവാരത്തിലുള്ള മേബാച്ച് എസ് 650, ഇ-ക്ലാസ് ഓൾ-ടെറൈൻ മൊബിലിറ്റിയുടെ വിസ്മയകരമായ ‘കൺസെപ്റ്റ് ഇക്യു, സ്‌പോർട്ടി എസ്‌യുവിയുടെ രൂപത്തിലുള്ള കൺസെപ്റ്റ് വെഹിക്കിൾ ബാറ്ററി-ഇലക്ട്രിക് ഡ്രൈവുള്ള വാഹനങ്ങളുടെ പുതിയ നിര, മെഴ്‌സിഡസ്-എഎംജി പെട്രോണാസ് എ1 ടീം കാറിന്റെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

മികച്ചത് മുന്നേറ്റം തുടരും എന്ന ആശയം അടിസ്ഥാനമാക്കി വിസ്മയകരമായ 13 ഉത്പന്നങ്ങളാണ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ പവലിയൻ അവതരിപ്പിക്കുന്നത്. 1548 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഏറ്റവും വലിയ ആഢംബര കാർ പവലിയനാണ്. മെഴ്‌സിഡസ്-ബെൻസ് ഒരുക്കിയിട്ടുള്ളത്.

മെഴ്‌സിഡസ്-ബെൻസ്മാർക്കറ്റിംഗ് & സെയിൽസ് ബോർഡ് ഓഫ് മാനേജ്‌മെന്റ് മെംബർ ബ്രിട്ട സീഗർ, മെഴ്‌സിഡസ്-ബെൻസ് കാർസ് ഓവർസീസ് റീജൺ ഹെഡ് മത്തിയാസ് ല്യൂഴ്‌സ്, മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ & സിഇഒ റോളണ്ട് ഫോഗർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മെഴ്‌സിഡസ് -മേബാച്ച് എസ് 650 ന്റെ വില 2.73 കോടി രൂപ. മെഴ്‌സിഡസ്-മേബാച്ച് എസ് 560 ന്റെ വില 1.94 കോടി രൂപ.

TAGS: Mercedes-Benz |