ഹോണ്ട നവി കസ്റ്റമാനിയ വിജയികളെ പ്രഖ്യാപിച്ചു

Posted on: January 30, 2018

കൊച്ചി : വൻതരംഗമായി മാറിയ ഹോണ്ടയുടെ ഹോണ്ടനവി കസ്റ്റമാനിയ വിജയികളെ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് യുവതീയുവാക്കൾ ഒത്തു ചേർന്ന വർണാഭമായ ചടങ്ങിലാണ് വിജയികൾക്കുള്ള പുരസ്‌കാരം നൽകിയത്. വിജയികളെ ഹോണ്ട പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ അനുമോദിച്ചു.

കാണാനും ഡ്രൈവ് ചെയ്യാനും ആനന്ദകരം എന്ന അടിസ്ഥാന തത്വത്തിലാണ് ഹോണ്ട നവി പുറത്തിറക്കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്യാൻ അനന്ത സാധ്യതകൾ നില നിർത്തിയാണ് നവി ഹോണ്ട വികസിപ്പിച്ചിരിക്കുന്നത് എന്നതിനാലാണ് ഹോണ്ടനവി കസ്റ്റമാനിയ മത്സരം സംഘടിപ്പിച്ചത്.

യുവ തലമുറയുടെ ടുവീലറിലുള്ള അഭിരുചികൾ സമന്വയിപ്പിക്കാനുള്ള അവസരമാണ് നവിയിലൂടെ ഹോണ്ട പ്രദാനം ചെയ്യുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡണ്ട് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു. മെട്രോ നഗരങ്ങളിൽ മാത്രമല്ല ചെറു പട്ടണങ്ങളിലും കസ്റ്റമൈസേഷൻ ട്രെന്റ് ആയികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട 24 മത്സരാർത്ഥികളുമായി പൊരുതി ധനന്ജയ് പരിഹാർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. 2 ലക്ഷം രൂപയാണ് സമ്മാന തുക അതോടൊപ്പം കസ്റ്റമൈസ് ചെയ്ത ഈ വാഹനം 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. കേരളത്തിൽ (കോട്ടയം) നിന്നുളള ആഷിക്ക് ജോസഫ് തോമസ് റണ്ണേഴ്‌സ്അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 1 ലക്ഷം രൂപയാണ് സമ്മാന തുക.

ടെക്‌നോളജി ഇഷ്ടപ്പെടുന്ന യുവതലമുറക്കായി ഹോണ്ട പ്രത്യേക വെബ് ആൻഡ് ആപ്ലിക്കേഷൻ മത്സരവും സംഘടിപ്പിച്ചു. ജ്യുഗാന്ദ് വീർ സിങ്, ലളിത് അൻകല എന്നിവർ വെബ് ആന്റ് ആപ്ലിക്കേഷൻ മത്സര വിഭാഗത്തിലെ വിജയികളായി പ്രഖ്യാപിച്ചു. ഇതിൽ 5500 ഓളം പേർ പങ്കെടുത്തു.

TAGS: Honda Navi |