മഹീന്ദ്ര ലോജിസ്റ്റിക്‌സ് 10,000 ഡ്രൈവർമാർക്ക് പരീശിലനം നൽകും

Posted on: January 17, 2018

കൊച്ചി : മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഈ വർഷം പ്രധാൻമന്ത്രി കൗശൽ വികാസ് യോജന (പിഎംവികെ വൈ) യുടെ കീഴിൽ രാജ്യത്തെ പതിനായിരം ഡ്രൈവർമാർക്ക് സുരക്ഷിത ഡ്രൈവിംഗിൽ പ്രത്യേക പരിശീലനം നൽകും.

ഉത്തരവാദിത്വത്തോടെ വാഹനമോടിക്കുക, വാഹനങ്ങളുടെ കണ്ടീഷനും നിയമപരമായ പാലിക്കേണ്ട കാര്യങ്ങളും മനസിലാക്കി വയ്ക്കുക, വൈവിധ്യമാർന്ന അന്തരീക്ഷത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യുക, പെരുമാറാനുള്ള പരിശീലനം നൽകുക, ഡ്രൈവിംഗ് സമ്മർദ്ദം കുറയ്ക്കുന്നതിനും പ്രയോഗിക ആശയവിനിമയത്തിനുമുള്ള പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്ന നൈപുണ്യ പരിശീലനവും സർട്ടിഫിക്കേഷനുമാണ് ഡ്രൈവർമാർക്കു നൽകുക. കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കേഷനും ഡ്രൈവർമാർക്കു ലഭിക്കും.

കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള നിദാൻ ടെക്‌നോളജിയുമായി ചേർന്നാണ് മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഡ്രൈവിംഗ് സ്‌കിൽ ഉയർത്തുന്നതിനുള്ള ഈ പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ക്ലാസ് റൂം വഴിയുള്ള പ്രായോഗിക അറിവും നേടുന്നതിനും ഇതു സഹായിക്കുമെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് സിഇഒ പിറോജ്ഷ്യ സർക്കാരി പറഞ്ഞു.