ഡോ. ബിക്കു ബാബു പോപ്പുലർ ഓട്ടോക്രോസ് ചാമ്പ്യൻ

Posted on: January 17, 2018

കൊച്ചി : പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് സംഘടിപ്പിച്ച പ്രഥമ ഓട്ടോക്രോസിൽ ഡോ. ബിക്കു ബാബു ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 1600 സിസി വിഭാഗത്തിൽ 131.94 സെക്കൻഡിലും ഓപ്പൺ വിഭാഗത്തിൽ 131.10 സെക്കൻഡിലും ഫിനീഷ് ചെയ്താണ് ഇന്റർനാഷണൽ റാലി ചാമ്പ്യൻ കൂടിയായ ഡോ. ബിക്കു പ്രഥമ പോപ്പുലർ ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പ് നേടിയത്.

ലേഡീസ് ക്ലാസ്സിൽ സഹോദരിമാരായ അഫ്രിനും ഫർസാനയും ഒുന്നം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യമായി ാട്ടോക്രോസിനിറങ്ങിയ കർണ്ണാടകക്കാരി മെഡിക്കൽ വിദ്യാർത്ഥിനി ശിവാനി പൃഥ്വി 165.12 സെക്കന്റിൽ പൂർത്തിയാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ചാമ്പ്യന്മാർക്ക് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഡയറക്ടർ ഫ്രാൻസിസ് കെ പോൾ, എസിഎംഎസ് ഗ്രൂപ്പ് ഡയറക്ടർ പ്രമോദ് തേവന്നൂർ, പീറ്റ്‌സ് ഓട്ടോമോട്ടീവ് പ്രോഡക്ട്‌സ് ഡയറക്ടർ പീറ്റർ കെ ചാക്കോ തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു.