മെഴ്‌സിഡസ് ബെൻസ് കാറുടമകൾക്കായി മൊബിലോ

Posted on: January 14, 2018

കൊച്ചി : യാത്രയ്ക്കിടയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്കുണ്ടാവുന്ന തകരാറുകൾ എളുപ്പം പരിഹരിക്കാൻ 24 മണിക്കൂറും റോഡ് അസിസ്റ്റൻസ് പ്രോഗ്രാം (മൊബിലോ) തുടങ്ങി. കാർ സ്വന്തമാക്കി മൂന്ന് വർഷം തികയാത്ത ഉടമകളെ സംബന്ധിച്ചേടത്തോളം ഈ സേവനം സൗജന്യമായി ലഭിക്കും. മൊബിലോ പിന്നീട് 3999 രൂപനൽകി ആജീവനാന്തം തുടരാവുന്നതാണ്.

എന്നാൽ കാർ വാങ്ങി 4-8 വർഷത്തിനുള്ളിൽ ഇപ്രകാരം ചെയ്യേണ്ടതുണ്ട്. മെഴ്‌സിഡസ് ബെൻസ് അംഗീകൃത ഷോറുമുകളിൽ പതിവായി അറ്റകുറ്റപ്പണി ചെയ്യുന്നവർക്ക് റോഡ് അസിസ്റ്റൻസ് സേവനം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് മൊബിലോ ലൈറ്റ്.