അപ്പോളോ ഏഴാമത്തെ ടയർ ഫാക്ടറിക്ക് തറക്കല്ലിട്ടു

Posted on: January 12, 2018

ഹൈദരാബാദ് : അപ്പോളോ ടയേഴ്‌സിന്റെ ഏഴാമത്തെ ടയർ ഫാക്ടറിക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തറക്കല്ലിട്ടു. 200 ഏക്കർ സ്ഥലത്ത് 1800 കോടി രൂപയോളം മുതൽമുടക്കിയാണ് ഫാക്ടറി സ്ഥാപിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങും. തുടർന്ന് 24 മാസത്തിനുള്ളിൽ വാണിജ്യോത്പാദനം ആരംഭിക്കും.

പുതിയ പ്ലാന്റിൽ 700 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. കേരളത്തിൽ രണ്ടും ഗുജറാത്തിലും തമിഴ്‌നാട്ടിലും വിദേശത്ത് നെതർലൻഡിലും ഹംഗറിയിലും അപ്പോളോ ടയേഴ്‌സിന് പ്ലാന്റുകളുണ്ട്.

TAGS: Apollo Tyres |