മെഴ്‌സിഡസ്-ബെൻസ് വിൽപനയിൽ കുതിപ്പ്

Posted on: January 12, 2018

കൊച്ചി : മെഴ്‌സിഡസ്-ബെൻസ് 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ വിപണിയിൽ 15,330 കാറുകൾ വിറ്റു. മുൻ വർഷത്തേക്കാൾ 15.9 ശതമാനം കൂടുതലാണിത്. രാജ്യത്തെ ആഢംബര കാർ വിൽപനയിൽ തുടർച്ചയായി മൂന്നാം വർഷവും മെഴ്‌സിഡസ്-ബെൻസ് ഒന്നാമതെത്തിയതായി മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പറഞ്ഞു. 2017 കമ്പനിയെ സംബന്ധിച്ചേടത്തോളം വിജയത്തിന്റെ വർഷമായിരുന്നു. ഇ-ക്ലാസ് വിപണിയിലിറക്കാനുള്ള തീരുമാനം വളരെ ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. ഇന്ത്യയിൽ നിർമ്മിക്കുന്ന കാറുകൾക്ക് വൻ ഡിമാന്റാണനുഭവപ്പെട്ടത്. ഇ-ക്ലാസിന് പുറമെ സി-ക്ലാസ്, എസ്‌യുവി വിഭാഗങ്ങളിലും നല്ല വളർച്ചയുണ്ടായി. ആഢംബര സെഡാൻ, എസ്‌യുവി, എഎംജി വിഭാഗങ്ങളിൽ മുൻ വർഷത്തേക്കാൾ ഇരട്ടി വളർച്ചയാണുണ്ടായത്.

2018 ൽ കൂടുതൽ എഎംജി മോഡലുകൾ വിപണിയിലെത്തിക്കും. അടുത്ത മാസം നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോ-2018-ൽ മെഴ്‌സിഡസ്-മേബാച്ച് എസ് 650 അവതരിപ്പിക്കുന്നുണ്ട്.

TAGS: Mercedes-Benz |