മെഴ്‌സിഡസ് ബെൻസ് എഎംജി കാറുകൾക്ക് പ്രത്യേക സർവീസ് ബേ

Posted on: December 28, 2017

കൊച്ചി : മെഴ്‌സിഡസ് ബെൻസിന്റെ എഎംജി പെർഫോർമൻസ് സെന്ററുകളിൽ സവിശേഷ സേവനങ്ങൾക്കായി പ്രത്യേക സർവീസ് ബേ ആരംഭിക്കുന്നു. മുൻഗണനാക്രമത്തിൽ കുറഞ്ഞ സമയം കൊണ്ട് എഎംജി കാറുകളുടെ സർവീസാവശ്യങ്ങൾ നിർവഹിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെഴ്‌സിഡസ് ബെൻസ് അക്കാദാമിയിൽ നിന്ന് പരിശീലനം സിദ്ധിച്ച ജീവനക്കാർ മാത്രമാണ് എഎംജി സർവീസ് ബേയിലുണ്ടാവുകയെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പറഞ്ഞു.

ഇത്തരത്തിലുള്ള ആദ്യ എഎംജി സർവീസ് ബേ പൂനെ എഎംജി പേർഫോർമൻസ് സെന്ററിലാരംഭിച്ചു. കൊച്ചി, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗലുരു എന്നിവിടങ്ങളിലും ഈ വർഷാവസാനത്തോടെ എഎംജി സർവീസ് ബേ തുടങ്ങും. രാജ്യത്ത് എഎംജി ഉടമകളുടെ എണ്ണം വർധിച്ചു വരുന്നത് കണക്കിലെടുത്താണ് എഎംജി സർവീസ് ബേകൾ ആരംഭിക്കുന്നതെന്ന് ഫോഗർ പറഞ്ഞു.