റിതേഷ് നയ്യാർക്ക് ഫോക്‌സ്‌വാഗൺ ഡയമണ്ട് പിൻ അവാർഡ്

Posted on: December 28, 2017

കൊച്ചി : മികച്ച ഡീലർമാർക്ക് ആഗോളതലത്തിൽ ഫോക്‌സ്‌വാഗൺ നൽകിവരുന്ന വാർഷിക ഡയമണ്ട് പിൻ അവാർഡ് മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ റിതേഷ് നയ്യാർക്ക് ലഭിച്ചു.

ആഗോളതലത്തിൽ ഫോക്‌സ്‌വാഗണ് പതിനായിരത്തിലേറെ ഡീലർമാരിൽ 61 പേർക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള ഏക ജേതാവാണ് റിതേഷ് നയ്യാർ.

ഇന്ത്യയിൽ നിന്ന് ഇതുവരെയായി ഡയമണ്ട് വിൻ അവാർഡ് നേടിയത് മൂന്ന് ഡീലർമാർ മാത്രമാണ്.