റിനോൾട്ട് ഡെയ്‌ലി വിൻ എ കാർ പദ്ധതിയിൽ മൂന്ന് മലയാളികൾക്ക് വിജയം

Posted on: December 27, 2017

കൊച്ചി : റിനോൾട്ട് ഇന്ത്യയുടെ ഡെയ്‌ലി വിൻ എ കാർ സമ്മാന പദ്ധതിയിലെ ആദ്യവിജയി കോഴിക്കോട് സ്വദേശി. റെിനോൾട്ട്‌വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവരിൽ നിന്നും ദിവസേന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് അവർ ടെസ്റ്റ് ഡ്രൈവ് ചെയ്ത വാഹനം സമ്മാനമായി ലഭിക്കുന്ന പദ്ധതിയും, പുതുതായി റിനോൾട്ട് വാഹനങ്ങൾ സ്വന്തമാക്കിയ ഉപഭോക്താക്കളിൽ നിന്നും തെരഞ്ഞടുക്കപ്പെടുന്നവർക്ക് വാഹനത്തിന്റെ തുക തിരികെ നൽകുന്ന സമ്മാന പദ്ധതിയുമാണ് ഡെയ്‌ലി വിൻ എ കാർ സ്‌കിം.

ഇതിൽ ആദ്യ വിജയിയാണ് ഡസ്റ്റർ ഉടമയായ കോഴിക്കോട് സ്വദേശി ജി എസ് അരവിന്ദൻ. കോട്ടയത്തു നിന്നുള്ള എം.ആർ ഷാജു, എറണാകുളം സ്വദേശി യാസർ മുഹമ്മദ് എന്നിവരും സമ്മാനാർഹരായെന്ന് ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ പറഞ്ഞു.