കാറിനെ സ്മാർട്ടാക്കാൻ കണക്റ്റ് ഫസ്റ്റ്

Posted on: December 21, 2017

കൊച്ചി : മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് പ്രീ-ഓൺഡ് കാർ വിപണിക്കുവേണ്ടി കണക്റ്റ് ഫസ്റ്റ് അവതരിപ്പിച്ചു. കാറിനെ ഒരു സ്മാർട്ട്കാർ ആയി അപ്‌ഗ്രേഡ് ചെയ്യാൻ രൂപകൽപന ചെയ്ത കണക്റ്റ് ഫസ്റ്റ് വികസിപ്പിച്ചെടുത്തത് വിപ്രോ ആണ്. ഇന്ത്യയിലെ 700 ലേറെ നഗരങ്ങളിലെ 15000 ൽപ്പരം മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിൽ കണക്റ്റ് ഫസ്റ്റ് ലഭ്യമാണ്.

ഐഒഎസിലും ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ ഒരു മൊബൈൽ ആപ്പിലൂടെ കാർ ഉടമയ്ക്ക് തങ്ങളുടെ വാഹനവുമായി ആശയവിനിമയം നടത്താനും കണക്റ്റഡ് ആയിരിക്കാനും സാധ്യമാക്കുന്ന ഒരു ഇന്റലിജന്റ് കണക്റ്റഡ് ഡ്രൈവ് സൊല്യൂഷൻ ആണ് കണക്ട് ഫസ്റ്റ്. വിവിധ ബ്രാൻഡുകളിലെ 200 – ലേറെ വേരിയന്റുകൾക്ക് അനുയോജ്യമായ ഈ സ്ലീക്ക് ഡിവൈസ് കാറിന്റെ ഒപിഡി പോർട്ടിൽ അനായാസമായി പ്ലഗ് ചെയ്ത് അഡീഷണൽ ഫങ്ഷനുകളുടെ ശ്രേണി തന്നെ ഡ്രൈവർക്ക് ലഭ്യമാക്കാൻ കഴിയും.

ഒരു പുതിയ കാർ ഉടമയുടേതെന്ന പോലെ ഉടമസ്ഥതയുടേയും ഡ്രൈവിങ്ങിന്റേയും ആസ്വാദ്യകരവും സംതൃപ്തികരവുമായ അനുഭവം നൂതനമായ സൊലൂഷനുകളിലൂടെ പ്രീ-ഓൺഡ് കാർ ഉടമകൾക്കും നൽകുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ മുന്നോട്ടു വയ്ക്കുന്നതിലാണ് മഹീന്ദ്ര ഫസ്റ്റ് ചോയിസ് വീൽസ് ശ്രദ്ധിക്കുന്നതെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയിസ് വീൽസ് എംഡിയും സിഇഒയുമായ ഡോ.നാഗേന്ദ്ര പല്ലെ പറഞ്ഞു.

ഐഒടി ടെലിമാറ്റിക്‌സ്, അനലിറ്റിക്‌സ്, എൻഡ് യൂസേഴ്‌സ് മൊബൈൽ/വെബ് ആപ്ലിക്കേഷൻ, വോയിസ് ഇന്റർഫെയ്‌സസ്, വിപ്രോയുടെ ഓട്ടോ ഇൻസൈറ്റ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകൾ ഈ കണക്ട് ഫസ്റ്റ് സൊലൂഷന്റെ നട്ടെല്ലായി മാറുകയാണെന്ന് വിപ്രോ ഇന്ത്യാ ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് ശ്രീനാഥ് എ വി പറഞ്ഞു.

തത്സമയ ലൊക്കേഷൻ ഷെയറിങ്, റിയൽ-ടൈം വെഹിക്കിൾ ട്രാക്കിങ്, റോഡ് സൈഡ് അസിസ്റ്റൻസ്, റിസ്‌ക് ക്ലസ്റ്റർ, എസ്ഒഎസ് അലേർട്ടുകൾ, ടോ അലേർട്ടുകൾ, ബ്രേക്ക്-ഇൻ പ്രൊട്ടക്ഷൻ, വാലെറ്റ് പ്രൊട്ടക്റ്റ്, ഫറ്റീഗ് ഡ്രൈവ് അലേർട്ടുകളും, ബാറ്ററി വോൾട്ടേജ്, എഞ്ചിൻ കൂളന്റ്, വെഹിക്കിൾ ഹെൽത്ത് മോണിട്ടറിംഗ് അലേർട്ടുകൾ എന്നിവ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഒരു വർഷ സൗജന്യം ആപ് സബ്‌സ്‌ക്രിപ്ഷൻ സഹിതം 7999 രൂപയാണ് കണക്റ്റ് ഫസ്റ്റിന്റെ വില. ഒരു വർഷ വാറന്റിയും കസ്റ്റമർ സപ്പോർട്ടും ലഭിക്കും.