സ്റ്റീൽബേർഡ് കണക്ട് ഭാഗ്യസമ്മാനം : കെ. സുഗതീഷ് വിജയിയായി

Posted on: December 5, 2017

കൊച്ചി : ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമറ്റ് നിർമാതാക്കളായ സ്റ്റീൽബേർഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് സ്റ്റീൽബേർഡ് ഹെൽമറ്റ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച സ്റ്റീൽബേർഡ് കണക്ട് ഭാഗ്യസമ്മാന നറുക്കെടുപ്പിൽ പാലക്കാട് സ്വദേശി കെ. സുഗതീഷിന് ആൾട്ടോ 800 സമ്മാനമായി ലഭിച്ചു. വ്യാജ ഐ എസ് ഐ ഹെൽമറ്റുകൾക്കെതിരെ നിരവധി ബോധവത്കരണ പരിപാടികൾ സ്റ്റീൽബേർഡ് സംഘടിപ്പിച്ച് വരുന്നതായും അതിൻറെ ഭാഗമായാണ് സ്റ്റീൽബേർഡ് കണക്ട് ഭാഗ്യസമ്മാന നറുക്കെടുപ്പ് പ്രഖ്യാപിച്ചതെന്നും സ്റ്റീൽബേർഡ് എംഡി രാജീവ് കപൂർ പറഞ്ഞു.

സ്റ്റീൽബേർഡ് ഗ്ലോബൽ ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മേധാവി ശൈലേന്ദ്ര ജെയ്ൻ വിജയിക്ക് താക്കോൽ കൈമാറി. പുതിയ മൊബൈൽ ആപ്പിലൂടെ സ്റ്റീൽബേർഡ് ഉപഭോക്താക്കൾക്ക് നൂതന സംവിധാനങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ നടന്ന ഭാഗ്യസമ്മാന നറുക്കെടുപ്പിൽ കേരളത്തിൽ നിന്ന് തന്നെ വിജയിയെ കണ്ടെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച ഹെൽമറ്റ് ബ്രാൻഡാണ് സ്റ്റീൽബേർഡ് എന്നും സമ്മാനാർഹനായതിൽ അതിയായ സന്തോഷമുണ്ടെന്നും നന്ദി പ്രകടനത്തിൽ സുഗതീഷ് പറഞ്ഞു.

സ്റ്റീൽബേർഡ് കണക്ട് മൊബൈൽ ആപ്പിലൂടെ ഉപഭോക്താവിന് ഹെൽമറ്റ് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് ശൈലേന്ദ്ര ജെയ്ൻ പറഞ്ഞു. ആപ്പിലൂടെ ക്യു ആർ കോഡ് വെരിഫൈ ചെയ്താൽ സ്റ്റീൽബേർഡ് ഉത്പന്നത്തെ കുറിച്ച് എല്ലാ വിവരങ്ങളും അറിയാൻ കഴിയും. ഐ എസ് ഐ മുദ്രയുള്ള യഥാർഥ ഹെൽമറ്റ് വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്പ് കമ്പനിയുടെ പ്രമോഷണൽ സ്‌കീമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സ്റ്റീൽബേർഡ് ഉപഭോക്താക്കൾക്ക് ദിവസേന നടക്കുന്ന ഭാഗ്യസമ്മാന നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഇതുവഴി അവസരമുണ്ട്. ഗ്ലോവ്‌സ്, റൈഡർ ജാക്കറ്റ്, ഹെൽമറ്റ് തുടങ്ങിയുള്ള ദിവസേന സമ്മാനങ്ങളും സ്‌കൂട്ടി, കാർ തുടങ്ങിയ വാരാന്ത്യ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത്തരം പ്രചാരണ പരിപാടികളിലൂടെ 25 അധിക വിപണി പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് ശൈലേന്ദ്ര ജെയ്ൻ കൂട്ടിച്ചേർത്തു. ഒരു കോടി രൂപയാണ് പ്രചാരണ പരിപാടികൾക്കായി കമ്പനി നീക്കിവച്ചിരിക്കുന്നത്. വർഷാവസാനത്തോടെ ഓട്ടോമൊബൈൽ ആക്‌സസറീസിന് പുറമെ 40 സ്‌കൂട്ടികളും 12 കാറുകളും ഭാഗ്യസമ്മാനമായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജെയ്ൻ പറഞ്ഞു.

കേരളത്തിലെ ടൂ വീലർ വിപണി വളർച്ചയുടെ പാതയിലാണ്. പ്രതിമാസം 32000 ബൈക്കുകളും 22000 സ്‌കൂട്ടറുകളുമാണ് വിറ്റഴിക്കപ്പെടുന്നത്. ഇതോടൊപ്പം നിലവാരമുള്ള ഹെൽമെറ്റുകളുടെ സാധ്യതയും വർധിക്കുന്നു.