പുതിയ ഇക്കോ സ്‌പോർട്ട് കേരള വിപണിയിൽ

Posted on: November 13, 2017

കൊച്ചി : കരുത്തും രൂപഭംഗിയും ഒത്തിണങ്ങിയ പുതിയ ഫോർഡ് ഇക്കോസ്‌പോർട്ട് കേരള വിപണിയിൽ അവതരിപ്പിച്ചു. ഫോർഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ്, സെയിൽസ് & സർവീസ്) വിനയ് റെയ്‌ന പുതിയ ഇക്കോസ്‌പോർട്ട് കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. വില 7,31,200 രൂപ മുതൽ.

മികച്ച എൻജിൻ, ഗിയർ ബോക്‌സ്, ആധുനിക സൗകര്യങ്ങൾ, മികവുറ്റ സുരക്ഷാ സംവിധാനങ്ങൾ, ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ, ബോർഡർ, ഫോർഡ് സിഗ്നേച്ചർ ഗ്രിൽ, പ്രൊജക്ടർ ഹെഡ് ലാംപുകൾ, ഫോഗ് ലാംപ് ബെസൽ, വൈവിധ്യമാർന്ന കാർഗോ മാനേജ്‌മെന്റ് എന്നിവ ഉൾപ്പെടെ 1600 മാറ്റങ്ങളോടുകൂടിയ ഫീച്ചറുകളാണ് പുതിയ ഫോർഡ് ഇക്കോസ്‌പോർട്ടിനെ വ്യത്യസ്തമാക്കുന്നത്.

1.5 ലിറ്റർ, 3 സിലിണ്ടർ എൻജിൻ, 123 എംപി കരുത്തും 150 എൻഎം കുതിപ്പു ശേഷിയും ലഭ്യമാക്കും. 6-സ്പീഡ് ഓട്ടോമാറ്റിക്കും 5-സ്പീഡ് മാനുവലുമാണ് ഗിയർ ബോക്‌സുകൾ. പുതിയ ഇക്കോസ്‌പോർട്ടിൽ ഫോർഡിന്റെ ഡ്രൈവിംഗിന്റെ പുതിയ അനുഭവമാണ് ലഭിക്കുക.

ആഗോള പ്രശസ്തി നേടിയിട്ടുള്ള ഫോർഡിന്റെ ഇൻ-കാർ കണക്ടിവിറ്റി സംവിധാനത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ആപ്പിൾ കാർ പ്ലേയുമായും ആൻഡ്രോയ്ഡ് ഓട്ടോയുമായും കോംപാറ്റിബിൾ ആണ്. ഫോൺ കോൾ ചെയ്യാനും സംഗീതമാസ്വദിക്കാനും മെസേജുകൾ അയയ്ക്കാനും സ്വീകരിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും തുടങ്ങിയ വിവിധ കാര്യങ്ങൾ റോഡിൽ ശ്രദ്ധിച്ചു കൊണ്ടു ചെയ്യാൻ ഈ സംവിധാനം ഡ്രൈവറെ സഹായിക്കും.

കണക്ടിവിറ്റി മാത്രമല്ല, റെയ്ൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകൾ, ക്രൂയിസ് കൺട്രോൾ, ഹിൽലോഞ്ച് അസിസ്റ്റ്, റിയർ-വ്യൂ പാർക്കിംഗ് ക്യാമറ എന്നിവടയക്കം ഡ്രൈവ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുള്ള നിരവധിസാങ്കേതികവിദ്യകൾകൊണ്ട് സമ്പന്നമാണ് പുതിയ ഇക്കോസ്‌പോർട്ട്.

ഉയർന്ന കരുത്തുള്ള സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന കോംപാക്ട് എസ്‌യുവിയിൽ എമർജൻസി ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ആഘാതം ആഗിരണം ചെയ്യുന്ന ഡോർ പാനലുകളും സ്റ്റീയറിംഗ് വീലുകളും തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

അഞ്ച് സ്റ്റൈലുകളിൽ ലെറ്റ്‌നിംഗ് ബ്ലൂ, കൻയോൺ റിഡ്ജ്, റേസ്‌റെഡ്, ഡയമണ്ട് വൈറ്റ്, അബ്‌സൊല്യൂട്ട് ബ്ലാക്ക്, മൂൺഡസ്റ്റ് സിൽവർ, സ്‌മോക്ക് ഗ്രേ. എന്നീ ഏഴ് കളർ ഓപ്ഷനുകളോടെ പുതിയ ഫോർഡ് ഇക്കോസ്‌പോർട്ട് തെരഞ്ഞെടുക്കാം.

TAGS: Ford Ecosport |