കൊച്ചിക്കും തൃശൂരിനും ഇടയിൽ പുതിയ സർവീസുമായി ഊബർ ഹയർ

Posted on: November 6, 2017

കൊച്ചി : ഓൺലൈൻ ടാക്‌സി സേവന ദാതാക്കളായ ഊബർ കൊച്ചിക്കും തൃശൂരിനും ഇടയിൽ ഊബർ ഹയർ സേവനങ്ങൾക്ക് തുടക്കമിട്ടു. 1199 രൂപ നിരക്കിൽ ആണ് സേവനം ലഭിക്കും. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്ന ഊബർ രണ്ട് പട്ടണങ്ങൾക്കുമിടയിൽ തുടർച്ചയായി ഗതാഗത സൗകര്യം നൽകുന്നു .

ബിസിനസ്, വിനോദസഞ്ചാരം തുടങ്ങിയ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ഊബർ ഹയർ സേവനങ്ങൾ. കൊച്ചിക്കും തൃശൂരിനും ഇടയിൽ യാത്രചെയ്യുന്നവർക്ക് ദിവസം മുഴുവനായി ഊബർ ഹയർ സേവനം നൽകും. പുതിയ സേവനം ആരംഭിക്കുന്നതോടെ രണ്ട് പട്ടണങ്ങൾക്കും ഇടയിൽ സാമ്പത്തികമായി ലാഭകരവും സൗകര്യപ്രദവുമായ രീതിയിൽ യാത്രചെയ്യാനാകുമെന്ന് ഊബർ ഇന്ത്യ (കൊച്ചി) ജനറൽ മാനേജർ നിതിൻ നായർ പറഞ്ഞു.

TAGS: Uber | UBER Hire |