കൊച്ചിയിൽ ബിഎംഡബ്ല്യു എക്‌സ്പീരിയൻസ് ടൂർ

Posted on: November 1, 2017

കൊച്ചി : ബിഎംഡബ്ല്യു എക്‌സ്പീരിയൻസ് ടൂർ കൊച്ചിയിൽ സമാപിച്ചു. പ്ലാറ്റിനോ ക്ലാസിക്കും ഇവിഎം ഓട്ടോ ക്രാഫ്റ്റുമായിരുന്നു എക്‌സ്പീരിയൻസ് ടൂർ സംഘാടകർ. ഇന്ത്യയിലെ 14 നഗരങ്ങളിൽ എക്‌സ്പീരിയ ടൂർ പര്യടനം നടത്തും ടൂറിന്റെ നാലാം പതിപ്പാണ് കൊച്ചിയിൽ അരങ്ങേറിയത്. ചെന്നൈ, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിലാണ് ടൂറിന്റെ അടുത്ത പര്യടനം.

ബ്രാൻഡ് ആസ്വദിക്കാനും, ടെസ്റ്റ് ഡ്രൈവ് നടത്താനും ഉത്പന്ന വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനും ഉള്ള വേദിയാണ് ബിഎംഡബ്ല്യു എക്‌സ്പീരിയൻസ് ടൂർ. ബിഎംഡബ്ല്യു സെഡാൻ, സ്‌പോർട്‌സ് ആക്ടിവിറ്റി വാഹനങ്ങൾ, സ്‌പോർട്ടി എം കാർ എന്നീ ശ്രേണികളുടെ അസാധാരണ നിയന്ത്രണവും മാനുവറബിലിറ്റിയും, ആഡംബര പൂർണതയും സമാനതകൾ ഇല്ലാത്ത സുഖസൗകര്യങ്ങളും ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവമായി.

ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ടൂറിസ്‌മോ, 5 സീരീസ്, 7 സീരീസ്, ബിഎംഡബ്ല്യു എക്‌സ് 1, എക്‌സ് 3, എക്‌സ് 5 എന്നിവയെല്ലാം ടെസ്റ്റ് ഡ്രൈവിന് ലഭ്യമാക്കിയിരുന്നു. ബിഎംഡബ്ല്യു ഐ 8, 7 സീരീസ്, എം കാർ എന്നിവയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു. സെലിബ്രിറ്റി ഷെഫായ വിക്കി രത്‌നാനിയുടെ ഭക്ഷണ വിഭവങ്ങളും ടൂറിൽ അവതരിപ്പിച്ചു.

ആക്‌സസറീസും ലൈഫ് സ്റ്റൈൽ സോണും പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. വാഹനങ്ങൾ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ആഡംബരത്തിന്റെ യഥാർത്ഥ രൂപമായിരുന്നു കൊച്ചിയിലെ എക്‌സ്പീരിയൻസ് ടൂറെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രസിഡന്റ് വിക്രം പവ പറഞ്ഞു.

പ്ലാറ്റിനോ ക്ലാസിക് ഡീലർ പ്രിൻസിപ്പൽ പി വി ആഷിഖ്, ഇവിഎം ഓട്ടോക്രാഫ്റ്റ് ഡീലർ പ്രിൻസിപ്പൽ സാബു ജോണി എന്നിവർ പങ്കെടുത്തു.