ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് വിപണിയിൽ

Posted on: October 17, 2017

കൊച്ചി : റൈഡിംഗിന് ഒരു പുത്തൻ അനുഭൂതി പകർന്ന് ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് മോട്ടോർ സൈക്കിൾ വിപണിയിലെത്തി. ട്രയംഫ് ഡാറ്റൊണ നൽകുന്ന ഏറ്റവും നൂതനമായ 765 സിസി എൻജിനാണ് പ്രധാന പ്രത്യേകത. അനായാസം ഒഴുകുന്ന എക്‌സ്‌ഹോസ്റ്റ്, പുതുക്കിയ എയർ ബോക്‌സ്, ഗിയർ ബോക്‌സ്, നൂതന സ്ലിപ് ആൻഡ് അസിസ്റ്റ് ക്ലച്ച്, 123 പിഎസ്പിക്, ശക്തി പകരുന്ന 11,700 ആർപിഎം ടോർക്ക്, ട്രിപ്പിൾ സൗണ്ട് ട്രാക്ക് എന്നിവയാണ് പ്രധാന സവിശേഷതകൾ.

അഞ്ച് റൈഡിംഗ് മോഡുകൾ വരെയുള്ള പുതിയ റൈഡ് ബൈ റൈറ്റ് ത്രോട്ടിൽ പുതിയ റൈഡർ ഫോക്കസ്ഡ് സാങ്കേതികവിദ്യയാണ്. അഞ്ച് ഇഞ്ച് ആംഗിൾ ക്രമീകരിക്കാവുന്ന ടിഎഫ്റ്റി ഉപകരണങ്ങളും ശ്രദ്ധേയമാണ്.
ഗൾവിങ്ങ് റിയർ സ്വിംഗ് ആം ഉയർന്ന സ്റ്റീഡ് സ്റ്റെബിലിറ്റി ലഭ്യമാക്കുന്നു. ക്വിക് ഷിഫ്റ്റും ലാപ് ടൈമറും നൂതന സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളാണ്. നൂതന ബോഡി വർക്ക്, സ്‌പോർട്ടിയർ ട്വിൻ സീറ്റുകൾ, പ്രീമിയം കളർ സ്‌കീമുകൾ എന്നിവ സ്ട്രീറ്റ് ട്രിപ്പിൾ ആർ എസ്-ന് അനുപമമായ ചാരുതയാണ് നൽകുക. സ്ട്രീറ്റ് ട്രിപ്പിൾ ആർഎസിന്റെ വില 1,055,000 രൂപ.

റൈഡിംഗിന്റെ നവ്യമായ സന്തോഷവും അനുഭൂതിയും റൈഡർമാരിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിമൽ സംബ്ലി പറഞ്ഞു. സ്റ്റേറ്റ് ഓഫ് ആർട്ട് സാങ്കേതികവിദ്യയിൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് ഒരു നാഴിക കല്ലാണെന്നും അദേഹം പറഞ്ഞു.