ഹോണ്ട സിബിആർ650എഫിന്റെ ബുക്കിംഗ് ആരംഭിച്ചു

Posted on: October 11, 2017

കൊച്ചി : ഹോണ്ട സിബിആർ650എഫിന്റെ ബുക്കിംഗ് ആരംഭിച്ചു. മെച്ചപ്പെട്ട സവാരി, ആക്രമണാത്മക സ്‌റ്റൈൽ, വന്യമായ മുരൾച്ച തുടങ്ങിയവയെല്ലാം ചേർന്ന് സിബിആർ650എഫ് സ്‌പോർട്ട്‌സ് യാത്രയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.

പുതിയ സിബിആർ650എഫ് മിനിസമുള്ള ഏറോ ഡൈനാമിക്കിനോടു ചേർന്ന പ്രത്യേക രൂപകൽപ്പനയുള്ള ഇടത്തരം ഭാര വിഭാഗത്തിൽപ്പെട്ട സൂപ്പർ സ്‌പോർട്ട് സ്റ്റൈൽ മോട്ടോർ സൈക്കിളാണ്. 649 സിസി വരുന്ന ഫോർ സിലിണ്ടർ എൻജിനാണ് കരുത്തു പകരുന്നത്. ആറു സ്പീഡുള്ള ഷോർട്ട് റേഷ്യോ ഗിയർബോക്‌സുമുണ്ട്. പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, മാറ്റം വരുത്തിയ നിസിൻ ബ്രേക്ക് കാലിപ്പർ, ഡ്യുവൽ ബെൻഡിംഗ് വാൽവ് പോലുള്ള ഫോർക്ക്, വെങ്കലത്തിലുള്ള എൻജിൻ, ഹെഡ് കവറുകൾ എന്നിവ സിബിആർ650എഫ് ഉപഭോക്താക്കൾക്കുള്ള അധിക മൂല്യമാണ്.

സിബിആർ പരമ്പരയിൽ അധിക കരുത്തു കാഴ്ചവയ്ക്കുന്നതാണ് പുതിയ സിബിആർ650എഫെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു. മികവും സ്റ്റൈലും കരുത്തും നാലു സിലിണ്ടർ എൻജിനിൽ ഒത്തു ചേർന്ന് റൈഡർക്ക് ആവേശം പകരും. വിലയിൽ മാറ്റമില്ലാതെ കൂടുതൽ മൂല്യാധിഷ്ഠിത മാറ്റങ്ങൾ ലഭിക്കുന്നുവെന്നും യാദ്‌വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

സിബിആർ650എഫിന്റെ 649 സിസി നാലു സിലിണ്ടർ എൻജിൻ 11000 ആർപിഎമ്മിൽ 63.7 കിലോവാട്ട് ശക്തി പകരുന്നു. മികച്ച നിയന്ത്രണം പകരുന്ന 41 എംഎം ഷോവ ഡ്യുവൽ ബെൻഡിംഗ് വാൽവ് പോലുള്ള ഫോർക്കാണ്. സിംഗിൾ ട്യൂബ്, ഏഴു ഘട്ടങ്ങളായുള്ള സ്പ്രിംഗ് പ്രീ ലോഡഡ് അഡ്ജസ്റ്റ്‌മെന്റുള്ള മോണോ ഷോക്ക് സസ്‌പെൻഷൻ യൂണിറ്റ്, അലുമിനിയത്തിൽ തീർത്ത വിംഗ് ആംസ് തുടങ്ങിയവ സ്ഥിരതയും കരുത്തും വാഗ്ദാനം ചെയ്യുന്നു. എത്ര ഉയർന്ന വേഗതയിലും പ്രശ്‌നങ്ങളൊന്നും കൂടാതെ നിർത്താവുന്നതാണ് ബ്രേക്ക് സംവിധാനങ്ങൾ. ഇരട്ട പിസ്റ്റണിലുള്ള മുൻ കാലിപ്പറുകളും 320 എംഎം ഡ്യുവൽ ഹൈഡ്രോലിക് ഫ്രണ്ട് ഡിസ്‌ക്കിലെ സിന്റേർഡ് മെറ്റൽ പാഡുകളും ഉൾപ്പെട്ടതാണ് ഈ സംവിധാനം. പിന്നിലെ 240 എംഎം ഹൈഡ്രോലിക് ഡിസ്‌ക്കും സിംഗിൾ പിസ്റ്റൺ കാലിപ്പറും റെസിൻ മോൾഡ് പാഡുകളും നിയന്ത്രണം സുഗമമാക്കുന്നു.

റീഡിസൈൻ ചെയ്ത ഇൻടേക്ക് വാൽവാണ് സിബിആർ650എഫിൽ ഉപയോഗിച്ചിരിക്കുന്നത്. ഒന്നിൽ നാലും ചേർന്ന എക്‌സോസ്റ്റ് മഫ്‌ളറിൽ ഇരട്ട തള്ളൽ അനുവദിച്ചുകൊണ്ട് പിന്നിലെ സമ്മർദ്ദം കുറയ്ക്കുന്നു. ആറു സ്പീഡ് ഗിയർ ബോക്‌സ് മികച്ച ഡ്രൈവ് നൽകുന്നു.

ഇന്ത്യയിലെ 22 നഗരങ്ങളിലുള്ള വിംഗ് വേൾഡ് ഔട്ട്‌ലെറ്റുകളിൽ എവിടെ വേണമെങ്കിലും ബുക്ക് ചെയ്യാം. www.Honda2WheelersIndia.com എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങളും ബുക്കിങ് സൗകര്യവും ലഭ്യമാണ്. മില്ലേനിയം റെഡ്, മാറ്റ് ഗൺ പൗഡർ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിൽ ലഭ്യമായ പുതിയ സിബിആർ650എഫിന്റെ വില 7.30 ലക്ഷം (എക്‌സ്-ഷോറും ന്യൂഡൽഹി) രൂപയാണ്.