ഹോണ്ട ടൂവീലറിന്റെ വിൽപ്പന 10 ലക്ഷം യൂണിറ്റ് കടന്നു

Posted on: October 5, 2017

കൊച്ചി : ഹോണ്ട ടൂ വീലർ ഉത്സവകാല വിൽപ്പന 10 ലക്ഷം യൂണിറ്റ് കടന്നു. ഓഗസ്റ്റിൽ ആറു ലക്ഷം യൂണിറ്റായിരുന്നു വില്പന. നവരാത്രി വിൽപ്പനയിൽ 50 ശതമാനം കുതിപ്പുണ്ടായെന്നും ദസറയ്ക്കു മാത്രം ഒരു ലക്ഷം യൂണിറ്റ് വിറ്റഴിച്ച ഹാണ്ട ഈ ആഘോഷവേളയിൽ ആദ്യമായി 10 ലക്ഷത്തിലധികം പേരാണ് വാങ്ങിയതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ്-മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

ഒക്‌ടോബറിൽ ദിപാവലിയും മറ്റും വരുന്നതോടെ വിൽപ്പന വീണ്ടും ഉയരങ്ങളിലേക്കെത്തുമെന്നും അദേഹം ചൂണ്ടിക്കാട്ടി. നവരാത്രിയുടെ ആദ്യ ദിനം 52000 ൽപ്പരം യൂണിറ്റ് വിൽപ്പന കുറിച്ചതോടെ നവരാത്രി-ദസ്സറ കാലത്ത് വിൽപ്പന 50 ശതമാനം വർധിച്ചു. ദസറ ദിനത്തിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന കുറിച്ചുകൊണ്ട് ഒരു ലക്ഷം യൂണിറ്റ് കടന്നു.

ഹോണ്ട ഡെസ്പാച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആറു ലക്ഷം യൂണിറ്റ് കടന്നു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 568753 യൂണിറ്റുകളായിരുന്നത് ഈ വർഷം 601998 യൂണിറ്റുകളായി. ആഭ്യന്തര വിൽപ്പന 569888 യൂണിറ്റായിരുന്നു. 32110 യൂണിറ്റുകൾ കയറ്റി അയച്ചു.

കഴിഞ്ഞ ആറു മാസത്തിനിടെ ആദ്യമായി ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന 30 ലക്ഷം യൂണിറ്റ് കടന്നു. ഹോണ്ട ടൂവീലർ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പനയിൽ 18 ശതമാനം വർധനയാണ് കുറിച്ചത്. 2016 ഏപ്രിൽ-സെപ്റ്റംബറിൽ 2,673,187 യൂണിറ്റായിരുന്നത് ഈ വർഷം ഇതേ കാലയളവിൽ 3,146,415 യൂണിറ്റുകളായി. വിൽപ്പന വ്യാപ്തിയിലെ വർധന 49 ശതമാനമാണ്.