അശോക് ലേലാൻഡ് ദോസ്ത് + വിപണിയിൽ

Posted on: September 30, 2017

 

കൊച്ചി : അശോക് ലേലാൻഡ് ചെറിയ വാണിജ്യ വാഹനമായ ദോസ്ത് പ്ലസ് കൊച്ചിയിൽ പുറത്തിറക്കി. വൻ വിജയമായ ദോസ്തിന് പിന്നാലെയാണ് ദോസ്ത് പ്ലസ് വിപണിയിൽ അവതരിപ്പിക്കുന്നത്. രണ്ട് ടൺ മുതൽ 3.5 ടൺ വരെ ഭാരവും പേലോഡ് ശേഷി 1.475 ടണ്ണും ഉള്ള ഈ ചെറിയ വാണിജ്യ വാഹനം പരമാവധി ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതാണ്. കൊച്ചിയിലെ എക്‌സ് ഷോറൂം വില 5,69,960 രൂപ.

ചെറിയ വാണിജ്യാ വാഹന വിപണിയിൽ ദോസ്ത് പ്ലസ് തങ്ങളുടെ നിർണായക വഴിത്തിരിവാകുമെന്ന് വാഹനം പുറത്തിറക്കി കൊണ്ട് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ്.കെ ദസരി പറഞ്ഞു. ആപ് കീ ജീത്, ഹമാരി ജീത് എന്ന വാഗ്ദാനം എപ്പോഴും പാലിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

അശോക് ലേലാൻഡിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദോസ്തിന്റെ 1.7 ലക്ഷം യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചിട്ടുണ്ട്. ദോസ്ത് പ്ലസ് കൂടി ചേരുന്നതോടെ ചെറിയ വാണിജ്യ വാഹനങ്ങളിലെ ഉയർന്ന സെഗ്മെന്റിൽ ഈ ബ്രാന്റിന്റെ വിശ്വാസ്യത ഉറപ്പിക്കുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അശോക് ലേലാൻഡ് എൽസിവി വിഭാഗം പ്രസിഡണ്ട് നിഥിൻ സേത്ത് പറഞ്ഞു.

 

TAGS: Ashok Leyland | DOST+ |