ശരത് കുമാറും രാജീവ് സേതുവും ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ

Posted on: September 21, 2017

ചെന്നൈ : ചെന്നൈയിൽ 24 വരെ നടക്കുന്ന ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിന് ആതിഥേയത്വം വഹിക്കാൻ മദ്രാസ് മോട്ടോർ റേസിംഗ് ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം 22 റൈഡർമാർ ചെന്നൈയിലെ ഹോണ്ടയുടെ വൺ മേക്ക് റേസിന്റെ ഫൈനൽ റൗണ്ടിലും മത്സരിക്കും.

 

മോട്ടോ ഗ്രാൻഡ് പ്രീയിൽ 700 വിജയങ്ങളും ട്രിപ്പിൾ ക്രൗൺ നേട്ടങ്ങളുമായി (2013, 2014, 2016) റേസിങ് ലോകത്ത് ഹോണ്ട ബ്രാൻഡ് അജയ്യരായി നിൽക്കുന്നു. ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ റൈഡർമാരായ ശരത് കുമാറിനെയും രാജീവ് സേതുവിനെയും ഹോണ്ടയാണ് സ്‌പോൺസർ ചെയ്യുന്നത്. എൻടിഎസ് ടി പ്രോ ടെൻ 10 ന്റെ രാമ ഹോണ്ടയെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഏക ഫുൾ സീസൺ റൈഡർമാരാണ് ശരതും രാജീവും. ഇവർ യഥാക്രമം സൂപ്പർ സ്‌പോർട്ട് 600 സിസി, ഏഷ്യാ പ്രൊഡക്ഷൻ 250 സിസി എന്നീ വിഭാഗങ്ങളിലാണ് പങ്കെടുക്കുന്നത്.