അപ്പോളോ ടയേഴ്‌സ് ക്രിസ്റ്റൽ പാലസിന്റെ ഓഫീഷ്യൽ ടയർ പാർട്ണർ

Posted on: September 20, 2017

ന്യൂഡൽഹി : ക്രിസ്റ്റൽ പാലസ് ഫുട്‌ബോൾ ക്ലബിന്റെ ഒഫീഷ്യൽ ടയർ പാർട്ണറായി അപ്പോളോ ടയേഴ്‌സ് കരാർ ഒപ്പിട്ടു. ധാരണപ്രകാരം ക്രിസ്റ്റൽ പാലസിന്റെ പ്രീമിയർ ലീഗ്, ഡൊമസ്റ്റിക് കപ്പ് മത്സരങ്ങളിൽ അപ്പോളോ ടയർ സാന്നിധ്യമറിയിക്കും. ഏഷ്യയിലും യൂറോപ്പിലും വിപണി സാന്നിധ്യമുള്ള അപ്പോളോ ടയേഴ്‌സിന് കൂടുതൽ രാജ്യങ്ങളിലേക്ക് കടന്നുചെല്ലാൻ ഫുട്‌ബോൾ മത്സരങ്ങൾ സഹായകമാകും.

ക്രിസ്റ്റൽ പാലസ് ഫുട്‌ബോൾ ക്ലബിന് അന്താരാഷ്ട്രതലത്തിലുള്ള ആരാധക സമൂഹത്തിലേക്ക് അപ്പോളോ ടയേഴ്‌സിന് എളുപ്പം കടന്നുചെല്ലാനാകുമെന്ന് ക്ലബ് കമേർഷ്യൽ ഡയറക്ടർ ബാരി വെബർ പറഞ്ഞു.

ക്രിസ്റ്റൽ പാലസ് ഫുട്‌ബോൾ ക്ലബിന് ഏറെ ആരാധകരുള്ള ലണ്ടൻ പോലുള്ള നഗരങ്ങളിലേക്ക് കടന്നുചെല്ലാൻ കഴിയുന്നത് അപ്പോളോ ടയേഴ്‌സിന് നേട്ടമാകുമെന്ന് ചീഫ് റീട്ടെയ്ൽ & മാർക്കറ്റിംഗ് ഓഫീസർ മാർകോ പരസിയാനി പറഞ്ഞു.