റിനോൾട്ട് ക്യാപ്ച്ചർ 22 ന് വിപണിയിൽ എത്തും

Posted on: September 19, 2017

ചെന്നൈ : റിനോൾട്ടിന്റെ പുതിയ എസ് യു വി ക്യാപ്ച്ചർ 22 ന് വിപണിയിലെത്തും. ക്യാപ്ച്ചർ വാങ്ങാൻ താത്പര്യമുള്ളവരോട് റിനോൾട്ട് വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡസ്റ്ററിന്റെ എം0 പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ക്യാപ്ച്ചറിന് മൂന്ന് നിരകളിലായി ഏഴ് സീറ്റുകളുണ്ടാകും. 1.6 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുകളാകും ക്യാപ്ച്ചറിന് കരുത്ത് പകരുന്നത്. വേരിയന്റുകളും വിലയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.

TAGS: Renault Captur |