നിസാൻ മൈക്ര ഫാഷൻ എഡിഷൻ അവതരിപ്പിച്ചു

Posted on: September 16, 2017

കൊച്ചി : പ്രമുഖ ഫാഷൻ ബ്രാൻഡായ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനറ്റണുമായി ചേർന്ന് നിസാൻ ഇന്ത്യ, ലിമിറ്റഡ് എഡിഷൻ നിസാൻ മൈക്ര ഫാഷൻ പുറത്തിറക്കി. ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ ബോളിവുഡ് നടി ദിയ മിർസയാണ് പുതിയ മൈക്ര വേരിയന്റ് പുറത്തിറക്കിയത്.

ബെനറ്റന്റെ ശ്രേഷ്ടമായ ഇറ്റാലിയൻ ഫാഷൻ പാരമ്പര്യത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ഉൾവശത്ത് നിരവധി പുതിയ ഫീച്ചറുകളുമായാണ് നിസാൻ മൈക്ര ഫാഷൻ എഡിഷൻ അവതരിപ്പിച്ചതെന്ന് നിസാൻ മോട്ടോർ ഇന്ത്യ എംഡി അരുൺ മൽഹോത്ര പറഞ്ഞു. നിസാന്റെ നൂതനമായ പദ്ധതിയിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ബെനറ്റൺ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് ചുഗ് അറിയിച്ചു.

ഫാഷൻ ബ്ലാക്ക്, ഫാഷൻ ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന നിസാൻ മൈക്ര ലിമിറ്റഡ് എഡിഷന്റെ എക്‌സ്‌ഷോറൂം വില 6.09 ലക്ഷം രൂപയാണ്.

സ്റ്റൈലിഷ് എക്സ്റ്റീരിയേഴ്‌സ്

ഡിസൈനർ ബോഡി ഗ്രാഫിക്‌സ്, ഓറഞ്ചോട് നിറത്തോടു കൂടിയ കറുത്ത വീൽകവർ, എക്‌സ്റ്റീരിയർഡോർ മിററിൽ ഡിസൈനർ സ്‌ട്രൈപ്‌സ് എന്നിവയാണ് പുതിയ മൈക്രയുടെ എക്സ്റ്റീരിയർ പ്രത്യേകതകൾ.

മെച്ചപ്പെട്ട ഇന്റീരിയേഴ്‌സ്

പിയോനോ ബ്ലാക്ക് ഫിനിഷോട്കൂടിയ ഓറഞ്ച് ഇന്റീരിയർ, ഓറഞ്ച് സ്റ്റിച്ചിങ്ങോട്കൂടിയ കറുപ്പ് നിറമുള്ള യൂറോപ്യൻ സീറ്റുകൾ, ഇന്റീരിയറിന് അനുയോജ്യമായ ഡിസൈനർ ഫ്‌ളോർ മാറ്റുകൾ, ബെനറ്റൺ സിഗ്നേച്ചറോട്കൂടിയ ഡിസൈനർ ഹെഡ്‌റെസ്റ്റ് എന്നിവയാണ് ഇന്റീരിയർ സവിശേഷതകൾ.

അഡ്വാൻസ്ഡ് ടെക്‌നോളജി

സിവിടിഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോട്കൂടിയ 1.2 ലിറ്റർ പെട്രോൾ എൻജിൻ, നിസാൻ കണക്റ്റ് കണക്ടിവിറ്റി, 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീനോട് കൂടിയ ഓഡിയോവിഷ്വൽ നാവിഗേഷൻ.

ആദ്യ 500 ഉപഭോക്താക്കൾക്ക് ബെൽറ്റും ഡിസൈനർ വാലറ്റുകളും അടങ്ങിയ ബെനറ്റൺ ഹാംപറുകൾ ലഭിക്കും. മൂന്ന് വർഷത്തെ സൗജന്യ സർവീസ് പാക്കേജോട് കൂടിയ നിസാൻ കണക്റ്റ് പ്ലാറ്റ്‌ഫോം നിസാൻ മൈക്ര ഫാഷൻ എഡിഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 5 വർഷത്തെ എക്‌സറ്റൻഡഡ് വാറണ്ടി പാക്കേജും ലഭിക്കും.