ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്‌ളർ വിപണിയിൽ

Posted on: September 8, 2017

കൊച്ചി : ഇന്ത്യൻ റോഡുകൾക്കുവേണ്ടി രൂപകൽപന ചെയ്ത സ്ട്രീറ്റ് സ്‌ക്രാംബ്‌ളർ ഒട്ടേറെ പുതുമകളോടെ ട്രയംഫ് മോട്ടോർ സൈക്കിൾസ് വിപണിയിൽ അവതരിപ്പിച്ചു. സ്ട്രീറ്റ് സ്‌ക്രാംബ്‌ളറിന്റെ എക്‌സ് ഷോറൂം വില 8.10 ലക്ഷം രൂപ.

പ്രൗഡിയും ഗാംഭീര്യവുമുള്ള റൈഡിങ് പോസിഷൻ, പിൻഭാഗത്തെ നീളമേറിയ ഷോക്കുകൾ, വീതിയുള്ള ഹാൻഡിൽ ബാറുകൾ, 19 ഇഞ്ചിന്റെ മുൻവീലുകൾ, ഡ്യുവൽ പർപ്പസ് മെറ്റ്‌സ്‌ലർ ട്യൂറൻസ് ടയറുകൾ, പ്രവർത്തനക്ഷമത വർധിപ്പിച്ച ബ്രേയ്ക്കുകൾ എന്നിവയാണ് പ്രത്യേകതകൾ. സ്ട്രീറ്റ് ട്വിൻ 900 സിസി ഹൈടോർക്ക് എൻജിൻ, റൈഡ്-ബൈ-വയർ, സ്വിച്ചബിൾ എ ബി എസ്, ടോർക്ക് അസിസ്റ്റ് എന്നിവയടക്കം കൃത്യതയ്ക്കും നിയന്ത്രണത്തിനും സുരക്ഷയ്ക്കുമുള്ള റൈഡർ സാങ്കേതികവിദ്യ സ്ട്രീറ്റ് സ്‌ക്രാംബ്‌ളറെ വ്യത്യസ്തമാക്കുന്നു.

സാങ്കേതിവിദ്യ സ്ട്രിപ്പുകളോടു കൂടിയ ബാക്‌സ്റ്റൈൽ, ജനപ്രിയ ഔട്ട്‌ലൈൻ, സ്ട്രീറ്റ് ട്വിന്നിലെ ബോഡി വർക്കുകൾ എന്നിവ മോട്ടോർ സൈക്കിളിന് കൂടുതൽ ചാരുത പകരുന്നു. പരസ്പരം മാറ്റാവുന്ന പില്യൺ സീറ്റും അലൂമിനിയം റിയർ റാക്കും നീക്കാവുന്ന പില്യൺ പെഗുകൾ, ബിയർ ട്രാപ്പ് അഡ്വഞ്ചർ സ്റ്റൈൽ മുൻവശത്തെ പെഗുകൾ, ബാഷ്‌പ്ലേറ്റ് എന്നിവയാണ് പുതിയ സ്‌ക്രാംബ്ലറിന്റെ മറ്റു ഫീച്ചറുകൾ. കരുത്തുറ്റ ഓഫ്‌റോഡ് സ്റ്റൈലിലുള്ള മികച്ച മോട്ടോർ സൈക്കിൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ട്രയംഫ് മോട്ടോർ സൈക്കിൾസ് മാനേജിംഗ് ഡയറക്ടർ വിമൽ സംബ്ലി പറഞ്ഞു.