ഫോർഡ് ഓൺ ഗ്രൗണ്ട് ആക്ടിവേഷൻ അവതരിപ്പിച്ചു

Posted on: September 7, 2017

കൊച്ചി : സുരക്ഷയ്ക്ക് മുൻഗണന നൽകാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചുകൊണ്ട് ഫോർഡ് ഓൺ ഗ്രൗണ്ട് ആക്ടിവേഷൻ അവതരിപ്പിച്ചു. അതുല്യമായ സമഗ്രഗ്നമായ ഓൺ-ഗ്രൗണ്ട് ആക്റ്റിവേഷനിൽ സദസ്യരെ ഒരു ലൈവ് ഇടപെടലിലും ഫോർഡ് ഉൾപ്പെടുത്തി. സുരക്ഷാ സംബന്ധമായ ചോദ്യങ്ങൾ ചോദിച്ചതാകട്ടെ, രാജാ മഹാബലിയല്ലാതെ മറ്റാരുമായിരുന്നില്ല. ക്വിസിന്റെ ഉത്തരം നൽകാൻ പ്രേക്ഷകർ ശ്രമം നടത്തുമ്പോൾ സുരക്ഷയെ സംബന്ധിക്കുന്ന ഫോർഡിന്റെ എല്ലാ വാഗ്ദാനങ്ങളും തൽസമയം ഒരു ലൈഫ് സൈസ് സ്‌ക്രീനിൽ പ്രക്ഷേപണം ചെയ്തു.

എല്ലാ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവർക്ക് സമ്മാനങ്ങളും ഫോർഡ് കാറുകൾ വാങ്ങുന്നതിന് ആവേശകരമായ ഓഫറുകളും ലഭിച്ചു. കൊച്ചിയിലെ ലുലുമാളിൽ സംഘടിപ്പിച്ച ക്വിസ് പരിപാടിയിൽ 200 ൽപ്പരം പേർ പങ്കെടുത്തു.

ഫോർഡിനെ സംബന്ധിച്ചിടത്തോളം സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം എപ്പോഴും നൽകിയിട്ടുള്ളതെന്ന് ഫോർഡ് ഇന്ത്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാഹുൽ ഗൗതം പറഞ്ഞു. ഞങ്ങളുടെ കാറുകളിൽ മാത്രമല്ലാ കാറിനകത്തേക്കാവശ്യമായ എല്ലാ ഘടകങ്ങൾക്കും ഏറ്റവും മികച്ച ബെഞ്ച്മാർക്കുകൾ ഉറപ്പാക്കുന്നു. ഓണസമയത്തു നടത്തുന്ന ഒരു പുതിയ തുടക്കം കുറിക്കാൻ ഉപഭോക്താക്കളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അദേഹം പറഞ്ഞു.

TAGS: Ford India |