ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ഊബർ

Posted on: September 1, 2017

കൊച്ചി : ഊബർ ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള പദ്ധതി അവതരിപ്പിച്ചു. ഐസിഐസിഐ ലംബാർഡുമായി സഹകരിച്ച് ഡ്രൈവർമാർക്ക് സൗജന്യ അപകട ഇൻഷുറൻസ് ലഭ്യമാക്കും. ഊബർ ആപ്പിൽ ഓൺലൈൻ ആയിരിക്കുന്ന വേളിൽ അപകടങ്ങൾ ഉണ്ടായാൽ ആശുപത്രി ചെലവുകൾ, ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെ ചികിത്സ തുടങ്ങിയവയ്‌ക്കെല്ലാം പരിരക്ഷ ലഭ്യമാക്കുന്നതാണിത്.

ഇന്ത്യയിലൊട്ടാകെയായി നാലര ലക്ഷത്തിലേറെ ഡ്രൈവർ പങ്കാളികളാണുള്ളത് ആഘോഷിക്കാനും അവരുടെ സഹകരണം കൂടുതൽ അർത്ഥ പൂർണമാക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി ഊബർ ഇന്ത്യയുടെ ഇന്ത്യയിലെ ഹെഡ് ഓഫ് സെൻട്രൽ ഓപ്പറേഷൻസ് പ്രദീപ് പരമേശ്വരൻ പറഞ്ഞു.

TAGS: Uber |