ഔട്ട്‌സ്റ്റേഷൻ ടാക്‌സികൾ : ഒലയും ഗൂഗിളും കൈകോർക്കുന്നു

Posted on: August 23, 2017

കൊച്ചി : അന്തർ നഗര യാത്രയ്ക്കു സഹായിക്കുന്ന സ്മാർട്ട് മൊബൈൽ സൊലൂഷനായ ഒല ഔട്ട്‌സ്റ്റേഷൻ ആപ്പിൽ ഗൂഗിളും ഒലയും ഗൂഗിളും കൈകോർക്കും. ഇതനുസരിച്ച് ഒരു നഗരത്തിൽ നിന്നു മറ്റൊരു നഗരത്തിലേക്കു യാത്ര ചെയ്യുന്നയാൾ മൊബൈലിൽ ഗൂഗിൾ മാപ് ഉപയോഗിക്കുമ്പോൾ ഒല ഔട്ട്‌സ്റ്റേഷൻ ആപ്പിലേക്ക് ഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് യാത്രക്കാരനു സൗകര്യപ്രദമായി യാത്ര ബുക്കിംഗ് പൂർത്തിയാക്കുകയും ചെയ്യാം. ഈ പങ്കാളിത്തം വഴി മുംബൈ, ബംഗലുരു, ചെന്നൈ, പൂന, ഹൈദരാബാദ് തുടങ്ങി 23 നഗരങ്ങളിൽനിന്നു 215 വൺവേ റൂട്ടുകളിലേക്ക് ബുക്കിംഗ് നടത്താൻ സാധിക്കും. വരും ആഴ്ചകളിൽ ഇത് 500 റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും.

ഒരിക്കൽ ഗൂഗിൾ മാപ്പിൽ ലക്ഷ്യം ടൈപ്പു ചെയ്താൽ യാത്രക്കാരന് ഒലയിലെ കമ്യൂട്ട് ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇവിടെനിന്ന് യാത്രക്കാരനെ നേരെ ഒലയുടെ ബുക്കിംഗ് സ്‌ക്രീനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. തുടർന്ന് യാത്രക്കാരന് ബുക്കിംഗ് നടത്താം. ഒല ഔട്ട്‌സ്റ്റേഷൻ ഉപയോഗിക്കുന്നതുവഴി മറ്റൊരു നഗരത്തിലെ യാത്ര ഇങ്ങനെ സൗകര്യപ്രദമായും സുരക്ഷിതമായും ഉറപ്പിക്കാൻ സാധിക്കുന്നു. ഒലയും ഗൂഗിളും കൈകോർക്കുന്നതിലൂടെ യാത്രക്കാർക്ക് മികച്ച അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഇത്തവണ ദീർഘദൂര യാത്രക്കാർക്ക് ഒല ഔട്ട്‌സ്റ്റേഷൻ വഴി ഉന്നതമായ അനുഭവം പ്രദാനം ചെയ്യുകയാണ്. ഒലയും ഗൂഗിളുമായുള്ള സഹകരണം ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യമുള്ള സേവനം ലഭ്യമാക്കുമെന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.” ഒല ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് വിജയ് ഘഡ്ജ പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബറിൽ സിറ്റിക്കുള്ളിലെ കാബ് യാത്ര ഓപ്ഷൻ ഗൂഗിൾ മാപ്പുമായി ഒല സംയോജിപ്പിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റും കാബ് തെരഞ്ഞെടുക്കുവാൻ സാധിച്ചിരുന്നു. ഇതാണിപ്പോൾ അന്തർ നഗര യാത്രയിലേക്കു വ്യാപിപ്പിച്ചിട്ടുള്ളത്. ഏറ്റവും മികച്ച കാറുകൾ, മികച്ച പരിശീലനവും മികച്ച റേറ്റിംഗുമുള്ള ഡ്രൈവർമാർ തുടങ്ങിയവയുമായാണ് ഒല ഔട്ട്‌സ്റ്റേഷൻ എത്തിയിട്ടുള്ളത്.

TAGS: Ola Cabs |