പോപ്പുലർ വെഹിക്കൾസ് 151 മാരുതി കാറുകൾ കൈമാറി

Posted on: August 18, 2017

കൊച്ചി : ചിങ്ങപ്പുലരിയിൽ മാമംഗലം പോപ്പുലർ ഷോറൂമിൽ 151 മാരുതി കാറുകൾ കൈമാറി. എറണാകുളം അസിസ്റ്റന്റ് കളക്ടർ ഇഷ പ്രിയ, ലെജി എബ്രഹാമിന് താക്കോൽ നൽകി ആദ്യവില്പന നിർവഹിച്ചു.

പോപ്പുലർ എച്ച് ആർ ഹെഡ് ജോൺസൺ മാത്യു, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി. ഷെഫീഖ്, പോപ്പുലർ സെയിൽസ് ഹെഡ് സോമി ചെറുവത്തൂർ തുടങ്ങിയവർ പങ്കെടുത്തു.