ഉപയോക്താക്കൾക്ക് ഡിജിറ്റൽ വിപണിയുമായി അശോക് ലേലാൻഡ്

Posted on: August 12, 2017

കൊച്ചി : അശോക് ലേലാൻഡ് രാജ്യത്താദ്യമായി വാണിജ്യ വാഹനങ്ങൾക്കായി ഡിജിറ്റൽ വിപണി സംവിധാനം അവതരിപ്പിച്ചു. ഐഅലേർട്ട്, സർവീസ് മാണ്ടി, ഇ-ഡയഗനോസ്റ്റിക്‌സ്, ലെയ്കാർട്ട് എന്നീ നാല് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഏകോപിപ്പിച്ചാണ് ഡിജിറ്റൽ വിപണി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ വാണിജ്യ വാഹന വിപണിയിലാകമാനം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് പുതിയ ഡിജിറ്റൽ വിപണി. സ്മാർട്ട്‌ഫോണുകൾ വഴി പ്രവർത്തിപ്പിക്കാവുന്ന എളുപ്പമാർന്ന സംവിധാനമാണിത്. വാണിജ്യ വാഹനങ്ങളുടെ വിപണി എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ലാഭക്ഷമത വർധിപ്പിക്കാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് ഡിജിറ്റൽ സംവിധാനമെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ. ദാസരി പറഞ്ഞു.

ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ വിവരങ്ങൾ സ്ഥലം തൽസമയം അറിയാനുള്ള സംവിധാനമാണ് ഐഅലേർട്ട്്. വാഹനത്തിന്റെ കണ്ടീഷൻ, ഏതെങ്കിലും റിപ്പയർ ആവശ്യമുണ്ടെങ്കിൽ അത് തുടങ്ങിയ വിവരങ്ങളെല്ലാം ഐഅലേർട്ട് വഴി ലഭ്യമാക്കും.

അശോക് ലേലാൻഡിന്റെ പരിശീലനം ലഭിച്ച മെക്കാനിക്കുകളും ഉപയോക്താക്കളെയും ബന്ധിപ്പിക്കുന്ന സംവിധാനമാണ് സർവീസ് മാണ്ടി. വാഹനം അറ്റകുറ്റപ്പണി നടത്തുമ്പോൾ അതിന്റെ എല്ലാ വിവരങ്ങളും ഉപയോക്താക്കളുടെ മൊബൈലിൽ ലഭിക്കും.

വാഹനത്തിന്റെ തകരാർ ബ്ലൂടൂത്ത് വഴി കണ്ടു പിടിക്കാനുള്ള സംവിധാനമാണ് ഇ-ഡയഗനോസ്റ്റിക്‌സ്. തകരാർ സംബന്ധിച്ച കോഡ് ബ്ലൂടൂത്ത് കണക്ഷനിലൂടെ ലഭിക്കും.

വാഹനത്തിന് വേണ്ട സ്‌പെയർപാർട്‌സുകൾ ഏതായാലും അത് 24 മണിക്കൂറും ലഭ്യമാക്കുന്നതാണ് ലെയ്കാർട്ട്. ഏറ്റവും അടുത്തുള്ള വെയർഹൗസിൽ നിന്നും ഉത്പന്നം ഉപഭോക്താക്കളിലെത്തിക്കും.

TAGS: Ashok Leyland |