സ്‌കോഡ ഒക്ടാവിയ ആർഎസ് വരുന്നു

Posted on: August 11, 2017

ആഡംബരവും ഡ്രൈവിംഗ് സുഖവും സമന്വയിക്കുന്ന പുതിയ സ്‌കോഡ ഒക്ടാവിയ ആർഎസ് ഇന്ത്യൻ നിരത്തിലേക്ക്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ആഡംബര കാർ എന്ന ഖ്യാതി സ്‌കോഡ നേരത്തെ നേടിയിട്ടുണ്ട്. പുതു തലമുറ സ്‌കോഡ ഒക്ടാവിയ ആർഎസ് ഇത് ഒന്നുകൂടി അടിവരയിടുന്നു. രണ്ട് പെട്രോൾ-ഡീസൽ എൻജിൻ ഓപ്ഷനുകളാണ് ഒക്ടാവിയ ആർഎസ് മുന്നോട്ടുവയ്ക്കുന്നത്. 6 സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനോടു കൂടിയ 2.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എൻജിൻ 230 എച്ച്പി കരുത്ത് പകരും. പെട്രോൾ – ഡീസൽ എൻജിനുകൾക്ക് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങളുണ്ട്.

ഡേടൈം റണ്ണിംഗ് ലൈറ്റോടു കൂടിയ സ്‌പോർട്ടി എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയ്ൽ ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീൽസ്, സ്റ്റീൽ എക്‌സോസ്റ്റ് ടിപ്പ്, ടെയ്ൽഗേറ്റ് സ്‌പോയ്‌ലർ തുടങ്ങി ചെറുതും വലുതുമായ നിരവധി സവിശേഷതകൾ ഒക്ടാവിയ ആർഎസിലുണ്ട്.

നിലവിലുള്ള മോഡലുകളിൽ നിന്നും വ്യത്യസ്തമായി 9.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഒക്ടാവിയ ആർഎസിലുള്ളത്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യും. സുരക്ഷയ്ക്കായി 9 എയർബാഗുകൾ, ഇഎസ്പി, പാർക്ക് അസിസ്റ്റ് സിസ്റ്റം തുടങ്ങിയവയുമുണ്ട്.

സ്‌കോഡ ഒക്ടാവിയ ആർഎസ് ഈ മാസം ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. ഒക് ടാവിയ ആർഎസിന് പുറമെ റാപ്പിഡ് മോണ്ടി കാർലോ, എസ് യു വിയായ കോഡിയാക് എന്നിവയും വൈകാതെ ഇന്ത്യൻ വിപണയിൽ എത്തും. കോഡിയാക്കിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.