ഹോണ്ട നാർസപുര പ്ലാന്റിൽ നാലാം അസംബ്ലി ലൈൻ ആരംഭിച്ചു

Posted on: August 3, 2017

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ കർണാടകയിലെ ബംഗലുരുവിൽ നാർസപുര ടൂവീലർ പ്ലാന്റിൽ നാലാമത്തെ അസംബ്ലി ലൈൻ ആരംഭിച്ചു. ആറു ലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള യൂണിറ്റിന്റെ വികസനത്തോടെ ഇന്ത്യയിലെഹോണ്ടയുടെ നാലു പ്ലാന്റുകളും ചേർന്നുളള വാർഷിക ഉത്പാദന ശേഷി 64 ലക്ഷം യൂണിറ്റുകളാകും. ഇതോടെ ഹോണ്ടയുടെ ആഗോള തലത്തിലെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറും.

ഹോണ്ട മോട്ടോർ കമ്പനി ഏഷ്യാ-ഓഷ്യാനിയ റീജണൽ ഓപറേഷൻസ് ചീഫ് ഓഫീസർ ഷിൻജി ഓയാമ, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ, ഹോണ്ടയുടെ മുതിർന്ന മാനേജ്‌മെന്റ് ഒഫീഷ്യലുകൾ തുടങ്ങിയവർ കർണാടകയിലെ ഹോണ്ടയുടെ മൂന്നാമത്തെ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.