ഹോണ്ട മെയ് മാസം വിറ്റഴിച്ചത് 5 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങൾ

Posted on: June 5, 2017

കൊച്ചി : ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ മെയ് മാസം കയറ്റുമതി ഉൾപ്പെടെ 5,37,035 ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു. തുടർച്ചയായ രണ്ടാമത്തെ മാസവും ഹോണ്ട അഞ്ചു ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങൾ വിൽപ്പന നടത്തി. മുൻ വർഷം മേയിലെ 4,36,328 യൂണിറ്റിനേക്കാൾ 23 ശതമാനം വളർച്ചയാണ് കമ്പനി വിൽപനയിൽ നേടിയത്. കഴിഞ്ഞ മാസത്തെ വ്യാവസായിക ശരാശരി വളർച്ച 11 ശതമാനമാണ്.

സ്‌കൂട്ടറും മോട്ടോർ സൈക്കിളും ഉൾപ്പെടെ ആഭ്യന്തരവിപണിയിലെ വിൽപന മുൻവർഷമിതേ കാലയളവിലെ 415860 യൂണിറ്റിൽനിന്നു 23 ശതമാനം വർധനയോടെ 510381 യൂണിറ്റിലെത്തി. കയറ്റുമതി 20,468 യൂണിറ്റിൽനിന്നു 30 ശതമാനം വളർച്ചയോടെ 26,654 യൂണിറ്റിലെത്തി. (മെയിലെ ഇരുചക്രവാഹന വ്യവസായമേഖലയിലെ കയറ്റുമതി വളർച്ച നാലു ശതമാനമാണ്)

ഹോണ്ടയുടെ വിപണി വിഹിതത്തിൽ മൂന്നു ശതമാനം വർധനയാണ് മെയ് മാസഉണ്ടായിട്ടുള്ളത്. മോട്ടോർ സൈക്കിൾ വിൽപനയിൽ രണ്ടാം സ്ഥാനത്തെത്തിയ ഹോണ്ടയുടെ മോട്ടോർസൈക്കിൾ വിൽപന മെയിൽ 20 ശതമാനം വളർച്ചയോടെ 1,76,216 യൂണിറ്റിലെത്തി. മുൻവർഷമിതേ കാലയളവിലിത് 1,47,431 യൂണിറ്റായിരുന്നു. ഓട്ടോമേറ്റഡ് സ്‌കൂട്ടർ വിൽപന മെയിൽ 3,34,165 യൂണിറ്റായി ഉയർന്നു. മുൻവർഷം മേയിലെ 2,68,429 യൂണിറ്റിനേക്കാൾ 24 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ കമ്പനി നേടിയിട്ടുള്ളത്.സാഹസിക മോട്ടോർസൈക്കിൾ യാത്ര ഇഷ്ടപ്പെടുന്നവർക്കായി ഹോണ്ട സിആർഎഫ് 1000എൽ ആഫ്രിക്ക ട്വിൻ മോട്ടോർസൈക്കിളിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ഹോണ്ട പുതിയതായി പുറത്തിറക്കിയ മോട്ടോർ സൈക്കിളുകൾ ഈ വിഭാഗത്തിൽ തുടർച്ചയായ രണ്ടാമത്തെ മാസവും രണ്ടാം സ്ഥാനം നിലനിർത്തുവാൻ സഹായിച്ചുവെന്നും ഏപ്രിൽ – മെയ് കാലയളവിൽ ഇരുചക്രവ്യവസായ ശരാശരിയുടെ മൂന്നിരട്ടി വളർച്ച നേടുവാൻ കഴിഞ്ഞുവെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.