ടിവിഎസ് റെനോൾട്ട് കെയർ ആൻഡ് ഷെയർ ഡ്രൈവ്

Posted on: June 2, 2017

കൊച്ചി : സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾക്ക് ടിവിഎസ് റെനോൾട്ട് മുൻകൈ എടുക്കുമെന്ന് ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ. റെനോൾട്ട് ഡസ്റ്റർ കാർ ഉടമകൾ നടത്തിയ ടിവിഎസ് റെനോൾട്ട് കെയർ ആൻഡ് ഷെയർ ഡ്രൈവിന്റെ ഫ്‌ളാഗ് ഓഫും, ഡസ്റ്റർ ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റായ സിവിടിയുടെ ലോഞ്ചും കളമശേരി ഷോറൂമിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടമ്പുഴ പിണവൂർകുടി ട്രൈബൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ കൈമാറുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ടിവിഎസ് റെനോൾട്ടിന്റെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി യുടെ ഭാഗമായി സംഘടിപ്പിച്ച ഡ്രൈവിൽ 50 ൽ പരം ഡസ്റ്റർ കാർ ഉടമകൾ പങ്കാളികളായി.

പഠനോപകരണങ്ങളുടെ വിതരണരണോദ്ഘാടനം കുട്ടമ്പുഴ പോലീസ് സബ് ഇൻസ്‌പെക്ടർ ബ്രിജു കുമാർ നിർവഹിച്ചു. പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച 5 കുട്ടികൾക്ക് കാഷ് അവാർഡ് ഗ്യാങ്ങ് ഓഫ് ഡസ്റ്റർ ടീം വിതരണം ചെയ്തു. 170 കുട്ടികൾക്ക് ബാഗ്, യൂണിഫോം, ഉൾപ്പെടെ രണ്ടര ലക്ഷം രൂപയുടെ സഹായമാണ് ഇത്തവണത്തെ കെയർ ആൻഡ് ഷെയർ ഡ്രൈവിൽ നൽകിയത്. ചടങ്ങുകൾക്ക് റീജണൽ സെയിൽസ് ഹെഡ് വിഷ്ണു ഗുരുദാസ്, സെയിൽസ് മാനേജർ എ മഹേഷ് എന്നിവർ നേത്യത്വം നൽകി.

TAGS: RENAULT DUSTER |