മാരുതി സിയാസ് ഇനി നെക്സ മുഖേന

Posted on: April 9, 2017

കൊച്ചി : മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ സിയാസ് ഇന്ത്യയിലുടനീളമുള്ള നെക്സ ഔട്ട്‌ലെറ്റുകൾ മുഖേന മാത്രമാകും വിൽക്കപ്പെടുക. ജനപ്രിയമായ സിയാസ് ഇടത്തരം സെഡാൻ വിഭാഗത്തിലെ നേതാവാണ്, ഏപ്രിൽ-ഫെബ്രുവരി 2016-17 കാലയളവിൽ ഏകദേശം 60,000 യുണിറ്റുകൾ വിറ്റുകൊണ്ട് അത് 22% വളർച്ച നേടി. ഒക്‌ടോബർ 2014 ൽ വിപണിയിലിറക്കിയ സിയാസ് മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ്.

തുടക്കം മുതൽ ഇതുവരെ 150,000 ൽപ്പരം യൂണിറ്റുകൾ വിറ്റു കഴിഞ്ഞിരിക്കുന്നു. സിയാസിനു പുറമേ ഇഗ്‌നീസ്, ബലെനോ, ബലെനോ ആർ എസ്, എസ്-ക്രോസ് എന്നിവയും നെക്‌സയിൽ ലഭ്യമാണ്.

രണ്ടു വർഷത്തിൽ കുറവ് കാലം കൊണ്ട് 200,000 ൽപ്പരം കാറുകൾ വിറ്റ നെക്സ ഇന്ന് വിജയകരമായ ഒരു മോഡലായി സ്വയം മാറിയതായി മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി പറഞ്ഞു.