ഹോണ്ട ദിയോയുടെ പുതിയ പതിപ്പ് പുറത്തിറക്കി

Posted on: April 9, 2017

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ദിയോയുടെ പുതിയ 2017 പതിപ്പ് പുറത്തിറക്കി. പുതിയ സ്റ്റൈലിലും നിറത്തിലും സൗകര്യത്തിലും പുറത്തിറക്കിയിട്ടുള്ള ദിയോ ബിഎസ് നാല്, എഎച്ച്ഒ (ഓട്ടോ ഹെഡ്‌ലാമ്പ് ഓൺ) നിബന്ധനകളും പാലിച്ചിട്ടുണ്ട്. ന്യൂഡൽഹി എക്‌സ്‌ഷോറൂം വില 49,132 രൂപയാണ്. 2002 ൽ ആദ്യമായി പുറത്തിറക്കിയ ദിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 17.5 ലക്ഷം കവിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച മൂന്നാമത്തെ സ്‌കൂട്ടറാണ് ദിയോ. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചിട്ടുള്ള സ്‌കൂട്ടറും ദിയോ ആണ്.

പുതിയ വി ഷേപ് ഫ്രണ്ട് എൽഇഡി, സ്‌പോർട്ടി ലുക്ക് നൽകുന്ന ഗ്രാഫിക്‌സ്, ആകർഷകമായ ഇരട്ട കളർ ടോൺ ബോഡി, പുതിയ മൊബൈൽ ഫോൺ ചാർജിംഗ് സോക്കറ്റ്, ഇക്വലൈസർ ടെക്‌നോളജിയോടുകൂടിയ കോംബി ബ്രേക്ക് സംവിധാനം തുടങ്ങിയവയോടെയാണ് പുതിയ ദിയോ നിരത്തിലെത്തിച്ചിട്ടുള്ളത്. ഹോണ്ടയുടെ ഇക്കോ സാങ്കേതിക വിദ്യയിലുള്ള 110 സിസി എൻജിനാണ് ദിയോയുടേത്. ഓറഞ്ച്, പേൾ സ്‌പോർട്‌സ് യെല്ലോ നിറങ്ങളിലാണ് പുതിയ ദിയോ എത്തിയിരിക്കുന്നത്. നിലവിൽ സ്‌പോർട്‌സ് റെഡ്, കാൻഡി ജാസി ബ്ലൂ, ഗ്രേ മെറ്റാലിക് നിറങ്ങളിൽ ദിയോ ലഭ്യമാണ്.

യുവതയുടെ ആവേശം ഉൾക്കൊണ്ടു രൂപകൽപ്പന ചെയ്തിട്ടുള്ള ദിയോയുടെ സ്റ്റൈൽ അപ്പാടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ എൽഇഡി പൊസിഷൻ ലാമ്പ്, ഇരട്ട കളർ ടോൺ ബോഡി, സ്‌പോർട്ടിയർ ഗ്രാഫിക്‌സ് തുടങ്ങിയവ നൽകിയിരിക്കുന്നു. ഇതോടൊപ്പം മൊബൈൽ ചാർജിംഗ് സോക്കറ്റ് നൽകിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ദിയോ 2017 ന് ഏറ്റവും പുതിയമുഖമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

TAGS: Honda Dio |