നിസാൻ പുതിയ ടെറാനോ പുറത്തിറക്കി

Posted on: April 9, 2017

കൊച്ചി : പുതിയ 22 ഫീച്ചറുകളുമായി നിസാൻ ടെറാനോ വിപണിയിലെത്തി. ജീവിതശൈലിക്കും സൗകര്യത്തിനും അനുയോജ്യമായ പുതിയ ഫീച്ചറുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ടെറാനോയുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപ.

ഉപഭോക്താക്കൾക്ക് ആവശ്യമായതും വിലമതിക്കുന്നതുമായത് ലഭ്യമാക്കുന്നതിൽ ഞങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധതയാണ് പുതിയ ടെറാനോയിലൂടെ നിസാൻ സാക്ഷാത്കരിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ് അതുൽ ഷാഹ്‌നെ പറഞ്ഞു. പരിഷ്‌കരിച്ച ഇന്റീരിയർ സ്‌പേസും സ്മാർട്ട് ഫീച്ചേഴ്‌സും നൽകുന്നതിനൊപ്പം നിസാന്റെ ആഗോള എസ് യു വി പൈതൃകത്തിനോട് ചേർത്തു നിൽക്കും വിധമാണ് പുതിയ ടെറാനോ രൂപകൽപ്പന ചെയ്യാതിരിക്കുന്നത്. പുതിയ 22 സ്മാർട്ട് ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് സുഖകരവും സൗകര്യപ്രദവും ആനന്ദകരവുമായ ഡ്രൈവ് പ്രദാനം ചെയ്യും.

പ്രീമിയം ഡ്യുവൽ ടോ ഇന്റീരിയർ, ക്രൂസ് കൺട്രോൾ, 7.0 ടച്ച് സ്‌ക്രീൻ നാവിഗേഷൻ, സ്റ്റീയറിങ്ങിലുള്ള പുതിയ ഓഡിയോ/ ഫോൺ കൺട്രോൾ, വൺ ടച്ച് ലെയിൻ ചേഞ്ച് ഇൻഡിക്കേറ്റർ, ആന്റി പിഞ്ച് ഡ്രൈവർ സൈഡ് വിൻഡോ, പുതിയ സ്റ്റീയറിംഗ് വീൽ ഡിസൈൻ എന്നിവയാണ് 22 പുതിയ ഫീച്ചറുകൾ. പുതിയ ഫീച്ചറുകൾ ഡ്രൈവർക്കും യാത്രക്കാർക്കും ആനന്ദകരമായ യാത്ര ഉറപ്പുവരുത്തുന്നു.

നിസാന്റെ പുതിയ ടെറാനോ. ഹൈവേകളിലും സിറ്റി ട്രാഫിക്കിലും ആയാസകരമായ ഡ്രൈവിനായി കംപ്യൂട്ടർ നിയന്ത്രിത 6 സ്പീഡ് അഡ്വാൻസ്ഡ് ഓട്ടോ ഡ്രൈവോടെയാണ് പുതിയ നിസാൻ വരുന്നത്. ഈ സെഗ്മന്റിലെ ആകർഷകമായ വിലയും വാഗ്ദാനം ചെയ്യുന്നു. 205 എം എം ഗ്രൗണ്ട് ക്ലിയറൻസ്, 5.2 മീറ്റർ ലോ ടേണിങ്ങ് റേഡിയസ്, 19.87 കിലേമീറ്റർ ഇന്ധനക്ഷമത. 2 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി, ഫ്രീ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും നിസാൻ വാഗ്ദാനം ചെയ്യുന്നു.

TAGS: Nissan Terrano |