ട്രയംഫിന്റെ ബോൺവിൽ ബോബർ വിപണിയിൽ

Posted on: April 4, 2017

കൊച്ചി : ട്രയംഫിന്റെ ഏറ്റവും പുതിയ പ്രീമിയം കസ്റ്റം മോട്ടോർ സൈക്കിൾ ബോൺവിൽ ബോബർ വിപണിയിലെത്തി. യഥാർഥ ഫാക്ടറി നിർമ്മിതിയായ ബോബർ ബ്രോൺസ് 1200 എച്ച്റ്റി എൻജിൻ ബാഡ്ജുകൾ, ട്രയംഫിന്റെ മുഖമുദ്രയായ ത്രികോണ അടയാളം, തിളക്കമുള്ള എൻജിൻ കവറുകൾ, ബ്രാൻഡഡ് ലോക്കിംഗ് ഫ്യുവൽ ക്യാപ്, സിൽവർ സാറ്റിൻ, ഗ്രാഫൈറ്റ് ഹാൻഡിൽ ബാർ റൈസറുകൾ തുടങ്ങിയ പ്രീമിയം ഘടകങ്ങളോടുകൂടിയതാണ്.

ഉന്നത നിലവാരമുള്ള റൈഡിംഗ് ഡൈനാമിക് പ്രദാനം ചെയ്യുന്ന ട്രയംഫ് ബോബർ ഇന്ത്യയിലെ തങ്ങളുടെ മികവിന്റെ പൂർണ്ണത വർധിപ്പിക്കുകയാണെന്ന് ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിമൽ സംബ്ലി അഭിപ്രായപ്പെട്ടു. ബോൺവിൽ റ്റി120 യുടെ മുഴുവൻ സത്തയും ഉൾക്കൊള്ളുന്ന മോഡൽ വ്യക്തമായ ലൈനുകൾ, താഴ്ന്ന പ്രകൃതം, സിംഗിൾ സീറ്റ്, വീതിയേറിയ ഫ്‌ളാറ്റ് ബാറുകൾ, മിനിമൽ ബോഡി വർക്കും ഹെഡ്‌ലൈറ്റും, കൊത്തിവെച്ചതു പോലുള്ള ടാങ്ക്, വയർ അഴികളുള്ള വീതിയുള്ള റിയർ വീലുകൾ, സുപ്രധാനമായ കരുത്തുറ്റ ടെയ്ൽ ലുക്ക് എന്നിവയും ശ്രദ്ധേയമാണ്.

സ്റ്റെയ്ൻലെസ് സ്റ്റീൽ സ്ട്രാപ്പുള്ള ബാറ്ററി ബോക്‌സ്, ബാർ എൻഡ് മിററുകൾ, റിയർ മഡ്ഗാർഡ് ലൂപ്പ്, കാർബ് സ്റ്റൈൽഡ് ട്വിൻ ത്രോട്ടിൽ ബോഡീസ്, വീതിയുള്ളതും ക്രമീകരിക്കാവുന്നതുമായ ലിവറുകൾ, പരമ്പരാഗത റബർ ഗെയ്റ്ററുകൾ, ക്ലാസിക് റിയർ ഡ്രം ബ്രേക്ക് ഇൻസ്പയേഡ് ഹബ്, പുതിയ സൈഡ് പാനലും, നീക്കം ചെയ്യാവുന്ന ക്യാപ്പ് സഹിതമുള്ള സ്‌പ്രോക്കറ്റ് കവർ എന്നിവയടങ്ങുന്ന ആകർഷകമായ ഫീച്ചറുകളാണ് ബോബറിനുള്ളത്. മാറ്റ് ഫിനിഷോടു കൂടിയ അയൺസ്റ്റോൺ, മൊറെല്ലോ റെഡ്, കോംപറ്റീഷൻ ഗ്രീൻ, ഫ്രോസൻ സിൽവർ, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.