കൊച്ചിയിൽ റെനോൾട്ട് ക്വിഡ് മഹാമഹം

Posted on: March 15, 2017

റെനോൾട്ട് ക്വിഡ് ഉടമകളുടെ കുടുംബ സംഗമം ക്വിഡ് മഹാമഹം അറ്റ് കൊച്ചി കലൂർ റെനെ ഇവന്റ് ഹബിൽ ആർടിഒ സാദിഖ് അലി ഉദ്ഘാടനം ചെയ്യുന്നു. ടിവിഎസ് റെനോൾട്ട്് കസ്റ്റമർ കെയർ വിഭാഗം മേധാവി ബിനു ആർ പിള്ള, റീജണൽ മാനേജർ മാർട്ടിൻ ജേക്കബ്, ക്വിഡ് ഉടമ ജോർജ് മാത്യൂ, ഷോറൂം മാനേജർ എ മഹേഷ് എന്നിവർ സമീപം.

കൊച്ചി : ഡ്രൈവർ സീറ്റിലിരിക്കുന്നത് ആരുതന്നെയായാലും വാഹനം ഓടിക്കന്ന വേളയിൽ കേവലം ഡ്രൈവർ മാത്രമാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന വിവേകം വാഹനം ഓടിക്കുന്നവർക്ക് ഉണ്ടാകണമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സാദിഖ് അലി. റെനോൾട്ട് ക്വിഡ് ഉടമകളുടെ കുടുംബ സംഗമം ക്വിഡ് മഹാമഹം അറ്റ് കൊച്ചി കലൂർ റെനെ ഇവന്റ് ഹബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കുടുംബ സംഗമത്തിൽ 200 ൽ പരം ക്വിഡ് ഉടമകളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗമത്തിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ മുഖ്യ അതിഥിയായിരുന്നു. ഗുഡ് പേരന്റിങ്ങിനെക്കുറിച്ചും, കുട്ടികൾ സമ്മർദരഹിതമായി പരീക്ഷയെ സമീപിക്കേണ്ട രീതിയെക്കുറിച്ചും അദേഹം ക്ലാസ് എടുത്തു. ടിവിഎസ് റെനോൾട്ട് കസ്റ്റമർ കെയർ വിഭാഗം മേധാവി ബിനു ആർ പിള്ള, ടിവിഎസ് റീജണൽ മേധാവി വിഷ്ണു ഗുരുദാസ്, റീജണൽ മാനേജർ മാർട്ടിൻ ജേക്കബ് എന്നിവർ കുടുംബസംഗമത്തിന് നേതൃത്വം നൽകി. വിൽപനാനന്തര സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി മികച്ച ഉപഭോക്തൃബന്ധം നിലനിർത്തുകയാണ്് സംഗമത്തിന്റെ ലക്ഷ്യമെന്ന്, സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ പറഞ്ഞു.

TAGS: Renault Kwid |