മോജോ- ബോൺ ഫോർ ദി റോഡ് പുറത്തിറക്കി

Posted on: March 11, 2017

കൊച്ചി : മഹീന്ദ്ര മോജോ’യുടെ കഥ പറയുന്ന മോജോ- ബോൺ ഫോർ ദി റോഡ് എന്ന പുസ്തകം മഹീന്ദ്ര ടൂവിലേഴ്‌സ് പുറത്തിറക്കി. മോജോ ഉടമസ്ഥരുടെ സാഹസികതയുടെ ഓർമകളും അവരുടെ മോജോയിലെ യാത്രയുടെ അനഭവം കൂടി പങ്കുവയ്ക്കുന്നതാണ് ഈ പുസ്തകം.

മോജോ മോട്ടോർസൈക്കിൾ ഉപഭോക്താക്കളുടെ ഇടയിൽ നേടിയ സത്‌പേര് നിലനിർത്താൻ ലക്ഷ്യമിട്ടാണ് മോജോയുടെ തുടക്കം മുതലുള്ള യാത്ര പുസ്തക രൂപത്തിലാക്കുവാൻ തീരുമാനിച്ചതെന്ന് മഹീന്ദ്ര ടൂവീലേഴ്‌സ് സിഇഒ വിനോദ് സഹായ് പറഞ്ഞു.

പുതിയൊരു ബൈക്ക് സംസ്‌കാരം ഉണ്ടാക്കുവാൻ മോജോയ്ക്ക് കഴിഞ്ഞതായി മഹീന്ദ്ര ടൂവീലേഴ്‌സ് ലിമിറ്റഡിന്റെ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് പ്രോഡക്ട് പ്ലാനിംഗ് സീനിയർ ജനറൽ മാനേജർ നവീൻ മൽഹോത്ര പറഞ്ഞു. ഈ ബ്രാൻഡിന്റെ ഏറ്റവും വലിയ അംബാസഡർമാരാണ് ഇതിന്റെ ഉടമസ്ഥർ തന്നെയാണ്. അവരുടെ ഈ പാഷൻ ഈ ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി.