ഗാങ് ഓഫ് ഡസ്റ്റർ ഓഫ് റോഡ് റാലി നടത്തി

Posted on: February 27, 2017

റിനോൾട്ട് ഡസ്റ്റർ നടത്തിയ ഗാങ് ഓഫ് ഡസ്റ്റേഴ്‌സ് അഡ്വഞ്ചർ സോൺ ഓഫ് റോഡ് ഷോ കളമശേരി റിനോൾട്ട് ഷോറൂമിൽ കേണൽ കെ. ഹരിദാസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, റീജണൽ സെയിൽസ് മാനേജർ മാർട്ടിൻ ജേക്കബ് എന്നിവർ സമീപം.

കൊച്ചി : റിനോൾട്ട് ഡസ്റ്ററിന്റെ ഉടമകൾ നടത്തിയ ഗാങ് ഓഫ് ഡസ്റ്റേഴ്‌സ് അഡ്വഞ്ചർ സോൺ ഓഫ് റോഡ് റാലി കളമശേരി റിനോൾട്ട് ഷോറൂമിൽ കേണൽ കെ.ഹരിദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. 40 ഡസ്റ്റർ കാറുകളിലായി 80 പേർ പങ്കെടുത്ത റോഡ് റാലി കളമശ്ശേരിയിൽ നിന്നാരംഭിച്ച് വൈറ്റില, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, കോട്ടയം വഴി പാമ്പാടിയിൽ ആർ ആന്റ് ടി ഓഫ് റോഡ് അഡ്വഞ്ചർ ട്രെയ്‌നിംഗ് സെന്ററിൽ അവസാനിച്ചു.

രണ്ടരമണിക്കൂർ കൊണ്ടാണ് 80 കിലോമീറ്റർ ദൂരം പിന്നിട്ടത്. അഡ്വഞ്ചർ മോട്ടോർ സ്‌പോർട്‌സ് പ്രേമികൾക്ക് റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി റിനോൾട്ടും ടിവിഎസും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ റാലിക്ക് നേതൃത്വം നൽകി.

TAGS: RENAULT DUSTER |