ടിവിഎസ് വീഗോ പുതിയ നിറങ്ങളിൽ

Posted on: February 23, 2017

കൊച്ചി : ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ ബ്രാൻഡായ ടിവിഎസ് വീഗോ രണ്ടു പുതിയ നിറങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. മെറ്റലിക് ഓറഞ്ച്, ടി-ഗ്രേ നിറങ്ങളിൽ. ബിഎസ്4 കംപ്ലെയിന്റ് 110 സിസി സിവിടിഐ എൻജിൻ, ഡ്യുവൽ ടോൺ സീറ്റ് കവർ, സിൽവർ ഓക് പാനലുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ് പുതിയ നിറങ്ങൾക്കൊപ്പം ഉള്ള മറ്റു പ്രത്യേകതകൾ. മൊത്തം ടിവിഎസ് പ്രോഡക്ട് ശ്രേണിയിലും രണ്ടു പുതിയ നിറങ്ങളും ലഭ്യമാണ്.

എക്‌സിക്യൂട്ടീവ് സ്‌കൂട്ടർ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും, 2016 ജെഡി പവർ ഏഷ്യാ-പസിഫിക് ക്വാളിറ്റി സർവേയിൽ, ഒന്നാം സ്ഥാനം ടിവിഎസ് വീഗോ കരസ്ഥമാക്കുകയുണ്ടായി. ടിവിഎസ് മോട്ടോർ കമ്പനിയുടെ സമാനതകളില്ലാത്ത ഗുണമേന്മയുടെ പ്രതീകമാണ് ടിവിഎസ് വീഗോ എന്ന് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് (സ്‌കൂട്ടേഴ്‌സ് ) അനിരുദ്ധ ഹൽദർ പറഞ്ഞു. സിങ്ക് ബ്രേയ്ക്കിംഗ് സിസ്റ്റം, സമ്പൂർണ ഡിജിറ്റൽ സ്പീഡോ എന്നിവയോടെയാണ് ടിവിഎസ് വീഗോ വരുന്നതെന്ന് അദേഹം പറഞ്ഞു. 50,434 രൂപയാണ് നവീകരിച്ച ടിവിഎസ് വീഗോയുടെ വില.

TAGS: TVS WEGO |