സ്‌കോഡ ഒക്ടാവിയ ഒണിക്‌സ് എഡിഷൻ അവതരിപ്പിച്ചു

Posted on: February 17, 2017

കൊച്ചി : സ്‌കോഡ ഇന്ത്യ നിരവധി സവിശേഷതകളുമായി ഒക്ടാവിയയുടെ ലിമിറ്റഡ് ഒണിക്‌സ് എഡിഷൻ പുറത്തിറക്കി. പുതിയ 16 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, പുതിയ ആകർഷകമായ ബോഡി കളർ സ്‌പോയ്‌ലർ, പുതിയ അലങ്കാരത്തോടു കൂടിയ ഫോയിലുകൾ, ആകർഷകമായ കറുപ്പു നിറത്തിലുള്ള പുറം ഭാഗത്തെ അലങ്കാരങ്ങൾ, നാലു വർഷത്തേക്കുള്ള പ്രത്യേക സേവനങ്ങൾ തുടങ്ങിയവയുമായാണ് ഒണിക്‌സ് എഡിഷൻ അവതരിപ്പിക്കുന്നത്. രാജ്യ വ്യാപകമായി സ്‌ക്കോഡയുടെ അംഗീകൃത ഡീലർമാരിൽ ലഭ്യമായ ഈ എഡിഷൻ പരിമിത കാലത്തേക്കു മാത്രമേ ലഭ്യമാകൂ.

സുരക്ഷിതത്വം, രൂപകൽപ്പന, എൻജിനീയറിംഗ്, സ്ഥല സൗകര്യം തുടങ്ങി ബ്രാൻഡിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ എഡിഷൻ എന്ന് സ്‌ക്കോഡ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടർ അഷുതോഷ് ദീക്ഷിത് ചൂണ്ടിക്കാട്ടി. കൂടുതൽ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഒക്ടാവിയ ലഭ്യമാക്കുന്നതെന്നും അദേഹം പറഞ്ഞു. ബൈ-സ്‌കീനൺ പ്രൊജക്ട് ഹെഡ് ലാമ്പുകൾ, 12 വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകൾ ഈ കാറിനുണ്ട്. നാലു വർഷത്തെ സർവീസ് കെയർ പദ്ധതി, നാലു വർഷ വാറണ്ടി, നാലു വർഷം മുഴുവൻ സമയവും റോഡ് സേവനം എന്നിവയ്ക്കു പുറമെ നാലു വർഷത്തേക്ക് തെരഞ്ഞെടുക്കാവുന്ന സർവീസ് പാക്കേജും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.