ഹോണ്ട ന്യൂ ആക്ടീവ 125 സ്‌കൂട്ടർ വിപണിയിൽ

Posted on: February 11, 2017

കൊച്ചി : ഓട്ടോമാറ്റിക് സ്‌കൂട്ടർ വിഭാഗത്തിലെ മുൻനിരക്കാരായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, ന്യൂ ആക്ടീവ 125 സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. ഡൽഹിയിൽ 56,954 രൂപയാണ് എക്‌സ്‌ഷോറൂം വില

ഓട്ടോ മാറ്റിക് ഹെഡ്‌ലാമ്പ്, ഭാരത് സ്റ്റേജ് നാല് നിബന്ധനകൾ പാലിച്ചുഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ഓട്ടോ മാറ്റിക് സ്‌കൂട്ടറാണ് ന്യൂ ആക്ടീവ. എൽഇഡി പൊസിഷൻ ലൈറ്റ്, ക്രോം ചെസ്റ്റ്, വലിയ ത്രി-ഡി എംബ്ലം തുടങ്ങിയവ ഉൾപ്പെടുത്തി സ്‌കൂട്ടറിന്റെ മുൻഭാഗം ഏറ്റവും മികച്ച സ്റ്റൈലിൽ പുതുക്കിയിട്ടുണ്ട്. മൊബൈൽ ചാർജിംഗ് സോക്കറ്റാണ് മറ്റൊരു സവിശേഷത. ടെലിസ്‌കോപിക് സസ്‌പെൻഷൻ, വലിയ സീറ്റ്, വലിയ വീൽ റിം, നീളം കൂടിയ വീൽബേസ്, കൂടുതൽ സ്റ്റോറേജ് സൗകര്യം തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.

അഞ്ചു നിറങ്ങളിൽ ന്യൂ ആക്ടീവ 125 ലഭ്യമാണ്. നിലവിലുള്ള പേൾ അമേസിംഗ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, കറുപ്പ് എന്നിവയ്ക്കു പുറമേ മാറ്റ് ക്രസ്റ്റ് മെറ്റാലിക് നിറവും കൂടി ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂ ആക്ടിവ 125-ന്റെ വരവ് 2017-18-ലും തങ്ങളുടെ മേധാവിത്വം നിലനിർത്താൻ സഹായിക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു. സാങ്കേതികമായി ഇന്ത്യയിൽ ഏറ്റവും മുൻനിരയിൽ നില്ക്കുന്നതാണ് ന്യൂ ആക്ടീവ 125 എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കോംബി ബ്രേക്ക് സിസ്റ്റം (സിബിഎസ്) വിത്ത് ഇക്വലൈസർ സാങ്കേതിക വിദ്യയിലുള്ള ഏക സ്‌കൂട്ടറുംകൂടിയാണ് ആക്ടീവ 125 എന്നും ഗുലേരിയ പറഞ്ഞു.